23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • മേയർ-ഡ്രൈവർ തർക്കം: മന്ത്രി ഗണേഷിന്റെ ഇടപെടൽ, ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായതിൽ അന്വേഷണം
Uncategorized

മേയർ-ഡ്രൈവർ തർക്കം: മന്ത്രി ഗണേഷിന്റെ ഇടപെടൽ, ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായതിൽ അന്വേഷണം

മേയർ ആര്യാ രാജേന്ദ്രൻ തടഞ്ഞുനിർത്തിയ കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായത് അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ തമ്പാനൂർ ഡിപ്പോയിൽ ഇന്നുണ്ട്. ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. അന്വേഷിക്കാൻ കെഎസ്ആർടി എംഡിക്ക് നിർദേശം നൽകിയതായും ഗണേഷ് കുമാർ അറിയിച്ചു.

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിലെ യാഥാർത്ഥ്യം പുറത്ത് വരുന്നതിൽ നിർണായക വഴിത്തിരിവാകുമായിരുന്ന സിസിടിവി ദൃശ്യങ്ങളാണ് നഷ്ടപ്പെട്ടത്. ഡ്രൈവർ യദു ഓടിച്ച കെഎസ്ആർടിസി ബസിനുളളിൽ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്. മെമ്മറി കാർഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

Related posts

അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor

‘അതിഥികളെ’ മലയാളം പഠിപ്പിക്കാന്‍ ആന്തൂരില്‍ ചങ്ങാതി പദ്ധതി

Aswathi Kottiyoor

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി

Aswathi Kottiyoor
WordPress Image Lightbox