27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പേര് അഭിജിത്, തിരുവനന്തപുരം സ്വദേശി, നമ്പർ പ്ലേറ്റില്ല, ബൈക്കിൽ കെഎസ്ആർടിസിക്ക് മുന്നിൽ പോലും അഭ്യാസം, പിടിയിൽ
Uncategorized

പേര് അഭിജിത്, തിരുവനന്തപുരം സ്വദേശി, നമ്പർ പ്ലേറ്റില്ല, ബൈക്കിൽ കെഎസ്ആർടിസിക്ക് മുന്നിൽ പോലും അഭ്യാസം, പിടിയിൽ

തിരുവനന്തപുരം: അപകടകരമായ രീതിയിൽ നമ്പർ പ്ലേറ്റുപോലുമില്ലാത്ത ബൈക്കിൽ റോഡിലൂടെ അഭ്യാസം നടത്തിയ യുവാവിനെ പിടികൂടി. പാറശാല സ്വദേശിയായ അഭിജിതിനെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. അപകടരമാംവിധം വാഹനമോടിച്ചതിന്, നമ്പര്‍ പ്ലേറ്റില്ലാതെ വാഹനമോടിച്ചതിനുമാണ് കേസ്.ഇക്കഴിഞ്ഞ 21 നാണ് ദേശീയ പാതയിലൂടെ അപകടകരമായി അഭിജിത് ബൈക്ക് ഓടിച്ചത്.

റോംഗ് സൈഡിൽ കയറി മുന്നിലെത്തുന്ന കാറുകളുടെയും കെ എസ് ആർ ടി സി ബസിന്‍റെയും മുന്നിലൂടെ പോലും പാഞ്ഞായിരുന്നു അഭ്യാസം. സുഹൃത്തുക്കളുടെ സഹായത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യ്തിരുന്നു. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട കേരള പൊലീസ് ‘എട മോനെ, നമുക്ക് ഉടനെ കാണാം’ എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഭിജിതിനെ പിടികൂടിയത്. കേരള പൊലീസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.

Related posts

മുന്നിലും പിന്നിലും സിആർപിഎഫ് സുരക്ഷ; ഗവർണർക്ക് നേരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി

Aswathi Kottiyoor

അവയവക്കച്ചവടം; അപ്പോളോ ആശുപത്രിയിലെ ഡോക്ടറടക്കം 7 പേർ അറസ്റ്റിൽ

Aswathi Kottiyoor

നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏൽപിക്കാൻ സർക്കാർ: കുത്തി അരിയാക്കി സപ്ലൈകോക്ക് കൈമാറും

Aswathi Kottiyoor
WordPress Image Lightbox