‘രാജ്യത്തെ ആകെ ജനസംഖ്യയുടെ 90 ശതമാനം എസ് സി, എസ് ടി, പിന്നാക്ക വിഭാഗങ്ങളാണ്. പക്ഷെ നിങ്ങള്‍ക്ക് കോര്‍പ്പറേറ്റ്, മാധ്യമ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, സ്വകാര്യ സര്‍വകലാശാലകള്‍, സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ ഇവിടെയൊന്നും അവരെ കാണാന്‍ കഴിയില്ല. ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്യാന്‍ പോകുന്നത് ജാതി സര്‍വേയും സാമ്പത്തിക സര്‍വേയും ആയിരിക്കും.’ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഭരണഘടനയെ മാറ്റാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. ഭരണസഖ്യം സംവരണത്തിനും എതിരാണ്. കഴിഞ്ഞ 45 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണ് ഇപ്പോഴുള്ളതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.