21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന സംഭവം; പ്രതി അറസ്റ്റിൽ, കാർ കത്തിച്ചതും ഇയാൾ തന്നെ
Uncategorized

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന സംഭവം; പ്രതി അറസ്റ്റിൽ, കാർ കത്തിച്ചതും ഇയാൾ തന്നെ

കോഴിക്കോട്: കോഴിക്കോട് ഓട്ടോഡ്രൈവർ ​ഗാന്ധിന​ഗർ സ്വദേശി ശ്രീകാന്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കോഴിക്കോട് വെള്ളയിൽ സ്വദേശി ധനീഷ് ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ധനീഷ് ശ്രീകാന്തിനെ വെട്ടി കൊലപ്പെടുത്തിയത്. ഇയാൾ തന്നെയാണ് മരിച്ച ശ്രീകാന്തിന്റെ കാർ കത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ കൊലപാതക കേസിൽ പ്രതിയായ ആളാണ് കൊല്ലപ്പെട്ട ശ്രീകാന്ത്.

ഇന്നലെ പുലർച്ചയാണ് സംഭവം. വീടിനു സമീപത്തെ പണിക്കർ റോഡിൽ വച്ചാണ് 47 കാരനായ ശ്രീകാന്ത് കൊല്ലപ്പെട്ടത്. രാവിലെ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന സ്ത്രീകളാണ് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു. കഴിഞ്ഞദിവസം ശ്രീകാന്തിന്റെ കാർ ചിലർ തീ വെച്ച് നശിപ്പിച്ചിരുന്നു. കൊലപാതകം നടത്തിയ ധനേഷ് തന്നെയാണ് ഇതിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി. ഇതിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെയിലാണ് കൊലപാതകം. കുണ്ടുപറമ്പ് പ്രഭാകരൻ വധക്കേസിലെ പ്രതിയാണ് ശ്രീകാന്ത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.

Related posts

കര്‍ണാടകയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു, രക്ഷപ്പെട്ട 3 പേര്‍ക്കായി തെരച്ചിൽ

Aswathi Kottiyoor

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാൻ നിർദേശിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക്

Aswathi Kottiyoor

മഹാത്മാ ഗാന്ധിയുടെ പ്രഭാവം ആഗോളതലത്തിൽ’; ആദരമർപ്പിച്ച് രാഷ്ട്രം

Aswathi Kottiyoor
WordPress Image Lightbox