25.7 C
Iritty, IN
May 17, 2024
  • Home
  • Uncategorized
  • തൊഴിലാളിദിനത്തില്‍ തുടങ്ങുന്ന വേണാടിന്‍റെ സ്റ്റോപ്പുമാറ്റം എട്ടിന്‍റെ പണി,ഏകപക്ഷീയ തീരുമാനമെന്ന് യാത്രക്കാര്‍
Uncategorized

തൊഴിലാളിദിനത്തില്‍ തുടങ്ങുന്ന വേണാടിന്‍റെ സ്റ്റോപ്പുമാറ്റം എട്ടിന്‍റെ പണി,ഏകപക്ഷീയ തീരുമാനമെന്ന് യാത്രക്കാര്‍

എറണാകുളം: പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണ് വേണാട് എക്സ്പ്രസുമായി എറണാകുളം ജംഗ്ഷനുള്ളത്.നാളെ മുതല്‍ നോര്‍ത്ത് സ്റ്റേഷനില്‍ വണ്ടി നിര്‍ത്തുന്നതോടെ ആ ബന്ധം ഇല്ലാതാകും. തത്കാലത്തേക്കെന്ന് റെയില്‍വേ പറയുന്നു. ഏകപക്ഷീയമായ തീരുമാനത്തിന്‍റ അനന്തരഫലം വരും ദിവസങ്ങളില്‍ തന്നെ വ്യക്തമാവുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് സ്ഥിരംയാത്രക്കാര്‍.തൊഴിലാളിദിനത്തില്‍ തുടങ്ങുന്ന വേണാടിന്‍റെ സ്റ്റോപ്പുമാറ്റം എട്ടിന്‍റെ പണിയെന്ന് കൊച്ചിയിലെത്തുന്ന തൊഴിലാളികള്‍ പറയുന്നു. റെയില്‍വേ വാഗ്ദാനം ചെയ്യുന്ന സമയം ലാഭം രണ്ടേ രണ്ട് പ്ലാറ്റ് ഫോമുകള്‍ മാത്രമുള്ള നോര്‍ത്ത് സ്റ്റേഷനില്‍ സാധ്യമാണോ എന്ന് റെയില്‍വേ ചിന്തിക്കണമെന്നാണ് അവരുടെ ആവശ്യം.

വേണാട് കിട്ടിയേ തീരു എന്ന് നിര്‍ബന്ധം യാത്രക്കാര്‍ക്കില്ല. മെമു വേണം.. ആവശ്യമല്ല അത്യാവശ്യമാണത്.മെട്രോയെ ആശ്രയിക്കുന്നതും പ്രായോഗികമല്ലെന്ന് യാത്രക്കാര്‍ പറയുന്നു.നാളെ മുതല്‍ തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന വേണാട് രാവിലെ 9.50ന് നോര്ത്ത് സ്റ്റേഷനിലെത്തും. 9.55ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകും.തിരിച്ച് വരുന്ന വണ്ടി 5.15ന് നോര്‍ത്തിലെത്തും 5.20ന് തൃപ്പൂണുത്തുറ വഴി തിരുവനന്തപുരത്തേക്ക് പോകും.

Related posts

രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും സൗജന്യ ചികിത്സ നിഷേധിക്കരുത്: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി.

Aswathi Kottiyoor

കനിവ് 108: പുതിയ ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തി ആംബുലന്‍സുകള്‍ വിന്യസിക്കും: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor
WordPress Image Lightbox