23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ‘വൈദ്യുതി ഉപയോ​ഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകും, പവർകട്ട് പീക് മണിക്കൂറിലെ അമിതലോഡ് മൂലം’
Uncategorized

‘വൈദ്യുതി ഉപയോ​ഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകും, പവർകട്ട് പീക് മണിക്കൂറിലെ അമിതലോഡ് മൂലം’

വൈദ്യുതി ഉപയോ‌​ഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പീക് മണിക്കൂറുകളിൽ അമിതമായ ലോഡ് വരുന്നതാണ് പവർ കട്ടിനു കാരണം. ജീവനക്കാരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടുതൽ ഡാമുകൾ നിർമ്മിക്കാതെ സംസ്ഥാനത്തെ വൈദ്യുത ക്ഷമം പരിഹരിക്കാൻ ആവില്ലെന്ന് പറഞ്ഞ മന്ത്രി ജലവൈദ്യുത പദ്ധതികളോടുള്ള ആളുകളുടെ മനോഭാവം മാറണമെന്നും ആവശ്യപ്പെട്ടു.

അതേ സമയം സംസ്ഥാനത്ത് വൈദ്യുതി ഉപഭോ​ഗം റെക്കോർഡിലേക്ക് എത്തി. ഇന്നലെ മാത്രം 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. വൈദ്യുതിയുടെ പീക്ക് സമയ ആവശ്യകതയും റെക്കോർഡിലെത്തി. 5646 മെഗാവാട്ടാണ് പീക്ക് സമയത്തെ ആവശ്യകത. സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരികയാണ്. ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചു. സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേർന്നേക്കും.

Related posts

കൊയിലാണ്ടിയിൽ റെയിൽവേ ഇൻസ്പെഷൻ കോച്ച് തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

പോർഷെ ഇടിച്ച് ദമ്പതികൾ മരിച്ച സംഭവം; പ്രബന്ധം എഴുതണം, മദ്യപാനത്തിന് കൗൺസിലിങ്, കൗമാരക്കാരനായ പ്രതിക്ക് ജാമ്യം

Aswathi Kottiyoor

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയ്ക്കിടയില്‍ കുരുങ്ങി പാപ്പാന്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox