23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • മേയര്‍-ഡ്രൈവര്‍ തര്‍ക്കം: തിടുക്കപ്പെട്ട് റിപ്പോര്‍ട്ട് വേണ്ടെന്ന് മന്ത്രി
Uncategorized

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: തിടുക്കപ്പെട്ട് റിപ്പോര്‍ട്ട് വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍, തിടുക്കപ്പെട്ട് റിപ്പോര്‍ട്ട് വേണ്ടെന്ന് ഗതാഗതമന്ത്രി. സംഭവം വിശദമായി അന്വേഷിച്ച് കുറ്റമറ്റ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ പൊലീസുമായി സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്.

കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസറോട് വിശദമായി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നേരത്തെ ഗതാഗത മന്ത്രി നിര്‍ദേശിച്ചത്. ഇത് തിരുത്തിയാണ് വിശദ അന്വേഷണത്തിനുള്ള നിര്‍ദേശം. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം ബസില്‍ യാത്ര ചെയ്തവരുടെ മൊഴി എടുത്തപ്പോള്‍ ചിലര്‍ ഡ്രൈവര്‍ക്ക് അനുകൂലമായി മൊഴി നല്‍കി എന്നും സൂചനയുണ്ട്.

അതേസമയം മേയര്‍ ബസ് തടയുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതും പ്രതിഷേധം ശക്തമായതോടെയുമാണ് വിശദമായി അന്വേഷിച്ച് പിഴവില്ലാത്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശം. ഡ്രൈവര്‍ അപകടകരമായ രീതിയിലാണ് വണ്ടിയോടിച്ചത് എന്നായിരുന്നു മേയറുടെ വിശദീകരണം. അതിനാല്‍ കേശവദാസപുരം മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തണം. റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ പൊലീസുമായി സഹകരിക്കണമെന്നും ഗതാഗത മന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശമുണ്ട്. സാവകാശം നല്‍കിയെങ്കിലും ഒരാഴ്ചയ്ക്കപ്പുറം വൈകിപ്പിക്കരുതെന്നാണ് മുന്നറിയിപ്പ്.

Related posts

നവകേരള സദസില്‍ പരാതി പ്രളയം; പൊള്ളുന്ന ജീവിത പ്രശ്നങ്ങള്‍, ആദ്യ ദിവസം എത്തിയത് 2000 ലേറെ പരാതികള്‍

Aswathi Kottiyoor

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Aswathi Kottiyoor

15 രാജ്യസഭാ സീറ്റിലേക്കുള്ള തെഞ്ഞെടുപ്പ് ഇന്ന്; യുപിയിൽ കൊമ്പുകോർക്കാൻ ബിജെപിയും എസ്പിയും

Aswathi Kottiyoor
WordPress Image Lightbox