കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസറോട് വിശദമായി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നേരത്തെ ഗതാഗത മന്ത്രി നിര്‍ദേശിച്ചത്. ഇത് തിരുത്തിയാണ് വിശദ അന്വേഷണത്തിനുള്ള നിര്‍ദേശം. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം ബസില്‍ യാത്ര ചെയ്തവരുടെ മൊഴി എടുത്തപ്പോള്‍ ചിലര്‍ ഡ്രൈവര്‍ക്ക് അനുകൂലമായി മൊഴി നല്‍കി എന്നും സൂചനയുണ്ട്.
അതേസമയം മേയര്‍ ബസ് തടയുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതും പ്രതിഷേധം ശക്തമായതോടെയുമാണ് വിശദമായി അന്വേഷിച്ച് പിഴവില്ലാത്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശം. ഡ്രൈവര്‍ അപകടകരമായ രീതിയിലാണ് വണ്ടിയോടിച്ചത് എന്നായിരുന്നു മേയറുടെ വിശദീകരണം. അതിനാല്‍ കേശവദാസപുരം മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തണം. റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ പൊലീസുമായി സഹകരിക്കണമെന്നും ഗതാഗത മന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശമുണ്ട്. സാവകാശം നല്‍കിയെങ്കിലും ഒരാഴ്ചയ്ക്കപ്പുറം വൈകിപ്പിക്കരുതെന്നാണ് മുന്നറിയിപ്പ്.