26.4 C
Iritty, IN
May 15, 2024
  • Home
  • Uncategorized
  • അപരന്‍മാര്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നു,പൊതുതാത്പര്യ ഹര്‍ജി ഹര്‍ജി ഉടൻ പരിഗണിക്കാമെന്ന് സുപ്രീംകോടതി
Uncategorized

അപരന്‍മാര്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നു,പൊതുതാത്പര്യ ഹര്‍ജി ഹര്‍ജി ഉടൻ പരിഗണിക്കാമെന്ന് സുപ്രീംകോടതി

ദില്ലി:തെരഞ്ഞെടുപ്പിൽ അപര സ്ഥാനാർത്ഥികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഉടൻ പരിഗണിക്കാമെന്ന് സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഈക്കാര്യം അറിയിച്ചത്. മലയാളി സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് ഹർജിക്കാരൻ. തെരഞ്ഞെടുപ്പ് ഫലം ഇത്തരം സ്ഥാനാർത്ഥികൾ അട്ടിമറിയ്ക്കുന്നുവെന്ന് ഹർജിക്കാരനായി അഭിഭാഷകൻ വി.കെ ബിജു ഇന്ന് കോടതിയിൽ ഹർജി പരാമർശിക്കവേ ഉന്നയിച്ചു. തുടർന്നാണ് ഉടനടി ഹർജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. കേരളത്തിൽ അടക്കം അപരസ്ഥാനാർത്ഥികളുടെ വിഷയം ഉയർത്തിക്കാട്ടിയാണ് ഹർജി. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഹർജി കോടതി പരിഗണിക്കാൻ പോകുന്നത്. ഇതിനിടെ വിവിപാറ്റുകൾ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹർജി എത്തി. ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു .

സന്ദേശ്ഖാലിയിലെ സിബിഐ അന്വേഷണത്തിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ സമർപ്പിച്ച ഹർജിയിൽ വിമർശനവുമായി സുപ്രീംകോടതി. തൃണമുല്‍ നേതാവ് ഷാജഹാന്‍ ഷെയ്ക്ക് ആരോപണവിധേയനായ ബലാല്‍സംഘം ,ഭൂമി തട്ടിയെടുക്കല്‍ കേസുകളില്‍ സംസ്ഥാനം ഹര്‍ജി സമര്‍പ്പിച്ചതിനെയാണ് ജസ്റ്റീസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചത്. സ്വകാര്യവ്യക്തിക്കെതിരായ ആരോപണം സിബിഐ പരിശോധിക്കുമ്പോള്‍ അതിനെതിരെ സംസ്ഥാനം എന്തിന് ഹര്‍ജി സമര്‍പ്പിക്കണമെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി വിധിയില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെ പരാമര്‍ശമുണ്ടെങ്കില്‍ അത് നീക്കികിട്ടാന്‍ സുപ്രീംകോടതി സമീപിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തേക്ക് കേസ് മാറ്റണമെന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിക്കുന്നതാണ് ഉചിതമെന്ന് സൂചിപ്പിച്ച് കേസ് ജൂലൈയിലേക്ക് മാറ്റി.

Related posts

സീ – ആനുവൽ ഷോയ്ക്ക് ഒരുങ്ങി തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ്

Aswathi Kottiyoor

പ്രഗ്‌നാനന്ദയെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു; നരേന്ദ്രമോദിയെ സന്ദർശിച്ച് പ്രഗ്‌നാനന്ദയും കുടുംബവും

Aswathi Kottiyoor

കെ സുധാകരനെതിരെയുള്ള മോൻസന്റെ ഡ്രൈവറുടെ വെളിപ്പെടുത്തൽ അതീവ ഗുരുതരം

Aswathi Kottiyoor
WordPress Image Lightbox