22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും നടന്നു
Uncategorized

ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും നടന്നു


ഇരിട്ടി: ഹ്യൂമൻ റൈറ്റ്സ് മിഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ആറളം ഫാമിന് സമീപം വളയൻ ചാലിൽ വച്ച് നിയമ സംരക്ഷണ ബോധവൽക്കരണ സെമിനാറും ആറളം ഫാം പുനരധിവാസ മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും മുതിർന്ന ഊരു മൂപ്പന്മാരെ ആദരിക്കുന്ന ചടങ്ങും നടത്തി.

കാട്ടാന ആക്രമണം ഉൾപ്പെടെ ആദിവാസികൾ നേരിടുന്ന വിഷയങ്ങളിൽ സമയബന്ധിതമായി പരിഹാരം കണ്ടെത്തണം എന്ന് അധികൃതരോട് യോഗം ആവശ്യപ്പെട്ടു. പ്രസ്തുത യോഗത്തിൽ
എച്ച് ആർ എം ജില്ലാ സെക്രട്ടറി എ എം മൈക്കിൾ സ്വാഗതം പറഞ്ഞു. എച്ച് ആർ എം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അനീഷ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ്
എച്ച് ആർ എം സംസ്ഥാന പ്രസിഡണ്ട് ഗോപാലൻ എ വയനാട് ഉത്ഘാടനം ചെയ്തു. ബാലകൃഷ്ണൻ കുറുമാത്തൂർ ഊര് മൂപ്പന്മാരെ ആദരിക്കൽ നടത്തുകയും, എച്ച് ആർ എം സ്ഥാന ട്രഷറർ അജീഷ് മൈക്കിൾ ബോധവൽക്കരണ സെമിനാറും നടത്തി. എച്ച് ആർ എം ഇടുക്കി ജില്ല പ്രസിഡണ്ട് ബെന്നി മൈക്കിൾ ഉപഹാര സമർപ്പണം നടത്തിയ യോഗത്തിൽ എച് ആർ എം എറണാകുളം ജില്ലാ ഭാരവാഹികളായ സനുജ അസീസ്,സുമ വി എസ്സ്,സന്ധ്യ കെ എ,തുടങ്ങിയവരും എച്ച് ആർ എം കണ്ണൂർ ജില്ലാ ഭാരവാഹികളായ എയ്ഞ്ചൽ മേരി,,ജിനോ ആലക്കോട്,അജീവ് വടയേരി പറമ്പിൽ,അനീഷ് പി കെ കിഴ്പ്പള്ളി, മിനിമോൾ മണക്കടവ്,കേളപ്പൻ ആറളം ഫാം,തുടങ്ങിയവർ സംസാരിച്ചു.

Related posts

1500 കോടിയുടെ വീട്, 22 നില പാർപ്പിട സമുച്ചയം: വലംകയ്യായ മനോജിന് അംബാനിയുടെ സമ്മാനം

Aswathi Kottiyoor

ലോക്‌സഭ തെരഞ്ഞെടുപ്പ്;കേരളത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ ഏപ്രില്‍ 4 ന് അവസാനിക്കും

Aswathi Kottiyoor

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ്; 7200 ജീവനക്കാരുടെ പട്ടിക തയാറാക്കി.*

Aswathi Kottiyoor
WordPress Image Lightbox