30.9 C
Iritty, IN
May 14, 2024
  • Home
  • Uncategorized
  • മികച്ച വരുമാനമുണ്ടാക്കിയ റെയില്‍വേ സ്റ്റേഷനുകൾ; ആദ്യ 25ല്‍ 11ഉം കേരളത്തിൽ നിന്ന്; പട്ടിക പുറത്ത്
Uncategorized

മികച്ച വരുമാനമുണ്ടാക്കിയ റെയില്‍വേ സ്റ്റേഷനുകൾ; ആദ്യ 25ല്‍ 11ഉം കേരളത്തിൽ നിന്ന്; പട്ടിക പുറത്ത്

തൃശ്ശൂര്‍: മികച്ച വരുമാനമുണ്ടാക്കിയ 100 സ്റ്റേഷനുകളില്‍ ആദ്യ 25ല്‍ 11 റെയില്‍വേ സ്റ്റേഷനുകളും കേരളത്തില്‍ നിന്ന്. ദക്ഷിണ റെയില്‍വേയില്‍ 2023-2024 വര്‍ഷത്തില്‍ മികച്ച വരുമാനമുണ്ടാക്കിയ സ്റ്റേഷനുകളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം ജംഗ്ഷന്‍, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, പാലക്കാട് ജംഗ്ഷന്‍, കണ്ണൂര്‍, കൊല്ലം ജംഗ്ഷന്‍, കോട്ടയം, ആലുവ, ചെങ്ങന്നൂര്‍ എന്നീ സ്‌റ്റേഷനുകളാണ് ആദ്യ 25ല്‍ ഇടം നേടിയത്.

ഇതില്‍ നാലാം സ്ഥാനത്താണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷൻ. 262 കോടി രൂപയാണ് ലഭിച്ചത്. ആറാം സ്ഥാനത്ത് എറണാകുളം ജംഗ്ഷന്‍ 227 കോടി, എട്ടാം സ്ഥാനത്ത് കോഴിക്കോട് 178 കോടി, ഒമ്പതാം സ്ഥാനത്ത് തൃശ്ശൂര്‍ 155 കോടി, 13-ാം സ്ഥാനത്ത് എറണാകുളം ടൗണ്‍ 129 കോടി, 15-ാം സ്ഥാനത്ത് പാലക്കാട് ജംഗ്ഷന്‍ 115 കോടി, 16-ാം സ്ഥാനത്ത് കണ്ണൂര്‍ 113 കോടി, 19-ാം സ്ഥാനത്ത് കൊല്ലം ജംഗ്ഷന്‍ 97 കോടി, 21-ാം സ്ഥാനത്ത് 83 കോടി, 22-ാം സ്ഥാനത്ത് ആലുവ 80 കോടി, 25-ാം സ്ഥാനത്ത് ചെങ്ങന്നൂര്‍ 61 കോടി എന്നിവയാണ് ആദ്യ 25ല്‍ ഇടം നേടിയത്.

Related posts

മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ചു: പി.സി ജോർജിനെതിരെ വനിതാ കമ്മീഷന് പരാതി

Aswathi Kottiyoor

ഇടിമിന്നൽ, 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്; തിരുവനന്തപുരമടക്കം 3 ജില്ലകളിൽ മഴ സാധ്യത, പുതിയ അറിയിപ്പ്

Aswathi Kottiyoor

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി വിജയത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox