20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ഉഷ്ണ തരം​ഗത്തിനിടെ സംസ്ഥാനത്ത് വേനൽമഴ; ഇന്ന് 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത
Uncategorized

ഉഷ്ണ തരം​ഗത്തിനിടെ സംസ്ഥാനത്ത് വേനൽമഴ; ഇന്ന് 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ച് ദിവസം കേരളത്തിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാംകുളം തുടങ്ങി 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 29, 30 തിയ്യതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാംകുളം, കോഴിക്കോട് എന്നീ ജില്ലകളിലും ഒന്നാം തിയ്യതി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാംകുളം, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും മഴ പെയ്യും.

അതിനിടെ, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

Related posts

14 കാരനെ കഞ്ചാവും ലഹരിയും നൽകി പീഡിപ്പിച്ചു, വളർത്തച്ചനെ ശത്രുവാക്കി; 67 കാരന് 30 വർഷം കഠിന തടവ്, പിഴ

Aswathi Kottiyoor

ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷനിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.

Aswathi Kottiyoor

മുരിങ്ങോടി കരിയിൽ ഫാത്തിമ മസ്ജിദ് ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox