25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ബൊലേറോ പിക്കപ്പിൽ പച്ചക്കറി, ഒരു ചാക്കിൽ വേറെ ഐറ്റം; മലപ്പുറത്ത് കഞ്ചാവ് കടത്തിയ പ്രതികൾ 20 വർഷം അഴിയെണ്ണും
Uncategorized

ബൊലേറോ പിക്കപ്പിൽ പച്ചക്കറി, ഒരു ചാക്കിൽ വേറെ ഐറ്റം; മലപ്പുറത്ത് കഞ്ചാവ് കടത്തിയ പ്രതികൾ 20 വർഷം അഴിയെണ്ണും

മഞ്ചേരി: മലപ്പുറത്ത് പച്ചക്കറി വാനിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് 20 വർഷം തടവ് വിധിച്ച് കോടതി. കാടാമ്പുഴ സ്വദേശികളായ മുഹമ്മദ് റാഫി (26 ), സനിൽ കുമാർ (32) എന്നിവരെയാണ് മഞ്ചേരി എൻഡിപിഎസ് കോടതി ശിക്ഷിച്ചത്. എൻഡിപിഎസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രകാരം 20 വർഷം വീതം കഠിന തടവും പുറമെ രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.

2021 ജൂലയ് 30ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വാഹന പരിശോധനയ്ക്കിടെ ബൊലേറോ പിക്കപ്പ് വാഹനത്തിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കടത്തി കൊണ്ട് വന്ന 26.05 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടുകയായിരുന്നു. നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ആർ. പ്രദീപ് കുമാറും പാർട്ടിയും, എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം ടി. ഷിജുമോൻ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം വച്ചായിരുന്നു കഞ്ചാവുമായി വന്ന പ്രതികളെ അറസ്റ്റ് ചെയ്തത്.

30-07-2021 ന് രാത്രിയാണ് എക്സൈസ് കഞ്ചാവ് പിടികൂടിയത്. മലപ്പുറം അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ ടി അനിൽകുമാർ ആണ് കേസിന്‍റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് ഹാജരായി.

Related posts

ഉപരാഷ്ട്രപതി ശനിയാഴ്ച തിരുവനന്തപുരത്ത്

Aswathi Kottiyoor

‘മന്ത്രിയുടെ ഡ്രൈവിംഗ് പരിഷ്ക്കാരം വേണ്ട, പരീക്ഷ നടത്താൻ അനുവദിക്കില്ല’; ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു

Aswathi Kottiyoor

മാസപ്പടിയിൽ നിന്നല്ല, ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നത്: മറിയക്കുട്ടി

Aswathi Kottiyoor
WordPress Image Lightbox