27 C
Iritty, IN
October 25, 2024
  • Home
  • Uncategorized
  • ടി20 ലോകകപ്പിന് റിയാൻ പരാഗും മായങ്ക് യാദവും ഉണ്ടാകില്ല; സൂചന നൽകി ബിസിസിഐ
Uncategorized

ടി20 ലോകകപ്പിന് റിയാൻ പരാഗും മായങ്ക് യാദവും ഉണ്ടാകില്ല; സൂചന നൽകി ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് പുരോ​ഗമിക്കുമ്പോൾ ട്വന്റി 20 ലോകകപ്പ് തിരഞ്ഞെടുപ്പും ചർച്ചയാണ്. മികച്ച പ്രകടനങ്ങൾ നടത്തുന്ന ഒരു കൂട്ടം താരങ്ങൾ ടീമിലേക്ക് മത്സരിക്കുകയാണ്. എന്നാൽ നന്നായി കളിക്കുന്നുണ്ടെങ്കിലും റിയാൻ പരാ​ഗ്, മായങ്ക് യാദവ്, അഭിഷേക് ശർമ്മ, ഹർഷിത് റാണ തുടങ്ങിയ താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് എത്തില്ലെന്നാണ് ബിസിസിഐ നൽകുന്ന സൂചന.

ട്വന്റി 20 ലോകകപ്പ് ഒരു വലിയ ടൂർണമെന്റാണ്. റിയാൻ പരാ​ഗ്, മായങ്ക് യാദവ്, അഭിഷേക് ശർമ്മ, ഹർഷിത് റാണ തുടങ്ങിയ താരങ്ങൾ ഇന്ത്യൻ ടീമിൽ ക്രിക്കറ്റ് കളിച്ചിട്ടുപോലുമില്ല. എന്നാൽ ഐപിഎല്ലിൽ ഇവരെല്ലാം നന്നായി കളിക്കുന്നുണ്ട്. എങ്കിലും ഇന്ത്യയ്ക്കായി പരമ്പരകൾ കളിക്കാത്ത താരങ്ങളെ ലോകകപ്പ് ടീമിലേക്ക് പരി​ഗണിക്കാൻ കഴിയില്ലെന്നാണ് ബിസിസിഐ നിലപാട്.

ഈ താരങ്ങളെയെല്ലാം ബിസിസിഐ നിരീക്ഷിക്കുന്നുണ്ട്. വരാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരകളിൽ ഇവർക്കെല്ലാം അവസരം ലഭിക്കും. മായങ്ക് യാദവിനെയും ഹർഷിത് റാണയെയും ആകാശ് മദ്‌വാളിനെയും നെറ്റ് ബൗളർമാരായി പരി​ഗണിക്കുന്നുവെന്നും ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി.

Related posts

വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും

Aswathi Kottiyoor

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി വെടിയേറ്റ് മരിച്ചു

Aswathi Kottiyoor

ഒഡീഷയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് വന്ന നാഷണൽ പെർമിറ്റ് ലോറിയെ കുറിച്ച് രഹസ്യവിവരം, പരിശോധിച്ചപ്പോൾ കഞ്ചാവ്

Aswathi Kottiyoor
WordPress Image Lightbox