27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിന് തെളിവില്ല, ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി
Uncategorized

വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിന് തെളിവില്ല, ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

വിവി പാറ്റില്‍ വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരം നല്‍കി .വോട്ടിങ്ങിന് ശേഷം വോട്ടിങ് മെഷീനും കണ്‍ട്രോള്‍ യൂണിറ്റിമൊപ്പം വിവി പാറ്റും സീല്‍ ചെയ്യാറുണ്ട്.മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയെ പ്രോഗ്രാം ചെയ്യാറുള്ളു .ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും സുപ്രീംകോടതിയെ അറിയിച്ചു.വോട്ടിങ് മെഷീനിന്‍റെ ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവി പാറ്റ് എന്നീ മൂന്നിനും മൈക്രോ കണ്‍ട്രോളേഴ്സ് ഉണ്ട്. തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ലെന്ന് പ്രശാന്ത് ഭൂഷണ്ടോട് ജഡ്ജിമാർ പറഞ്ഞു .ഭരണഘടന സ്ഥാപനത്തെ നിയന്ത്രിക്കാനില്ലെന്ന് കോടതി പരാമര്‍ശിച്ചു.നിലവിൽ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് കോടതി പറഞ്ഞു.5 ശതമാനം വിവി പാറ്റുകള്‍ ഇപ്പോള്‍ തന്നെ എണ്ണുന്നുണ്ട.കേസില്‍ സുപ്രീംകോടതി.വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി

Related posts

‘വീടിന് പെയിൻ്റ് വരെ ചെയ്തു, അതിനിടയിലാണ് വലിയ തുക സ്ത്രീധനം ചോദിച്ചത്’; ആരോപണവുമായി ഷഹനയുടെ ബന്ധുക്കൾ

Aswathi Kottiyoor

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

Aswathi Kottiyoor

ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങളും അരമനകളും സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍

Aswathi Kottiyoor
WordPress Image Lightbox