24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സ്വർണവില ഉയർന്നു, വീണ്ടും റെക്കോർഡ് വിലയിലേക്കോ; ആശങ്കയിൽ ഉപഭോക്താക്കൾ
Uncategorized

സ്വർണവില ഉയർന്നു, വീണ്ടും റെക്കോർഡ് വിലയിലേക്കോ; ആശങ്കയിൽ ഉപഭോക്താക്കൾ

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്നലെ കുത്തനെ കുറഞ്ഞത് സ്വർണാഭരണ ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും 360 രൂപ ഉയർന്നിരിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53280 രൂപയാണ്.

ഇന്നലെ 1120 രൂപ കുറഞ്ഞ് വില 52000 ത്തിലേക്ക് എത്തിയിരുന്നു. യുദ്ധഭീതി ഒഴിവായതാണ് വില കുറയാൻ ഉണ്ടായ കാരണം.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6660 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5570 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

Related posts

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാളെ മുതൽ നാമനിർദേശ പത്രിക സമര്‍പ്പിക്കാം, സ്ഥാനാർഥികളുടെ വിവരങ്ങള്‍ പൊതുജനങ്ങൾക്കും അറിയാൻ അവസരം

Aswathi Kottiyoor

വള്ളിത്തോട് ടൗണിൽ കലുങ്കിന്റെ സ്ളാബ് തകരുന്നത് നാലാം തവണ

Aswathi Kottiyoor

കാസർകോട്ടെ ഹോസ്റ്റൽ മുറിയിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം

Aswathi Kottiyoor
WordPress Image Lightbox