24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • പേരാവൂരിൽ കള്ളവോട്ട് നടന്നിട്ടില്ല, വോട്ട് ചെയ്തത് ക്രമപ്രകാരം; യുഡിഎഫ് പരാതി തള്ളി കളക്ടർ
Uncategorized

പേരാവൂരിൽ കള്ളവോട്ട് നടന്നിട്ടില്ല, വോട്ട് ചെയ്തത് ക്രമപ്രകാരം; യുഡിഎഫ് പരാതി തള്ളി കളക്ടർ

കണ്ണൂർ: പേരാവൂരിലെ കള്ളവോട്ട് സംബന്ധിച്ച യുഡിഎഫ് പരാതി തള്ളി കണ്ണൂർ ജില്ലാ കളക്ട‍ർ. കള്ളവോട്ട് നടന്നിട്ടില്ലെന്നും വോട്ട് രേഖപ്പെടുത്തിയതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു. സഹായി വോട്ട് ചെയ്തത് ക്രമപ്രകാരമാണ്. പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടില്ല. മൈക്രോ ഒബ്‌സര്‍വര്‍, പോളിങ്ങ് ഓഫീസര്‍, വോട്ടര്‍, സഹായി വോട്ടര്‍ എന്നിവരുടെ മൊഴി എടുത്തതില്‍ നിന്നും വീഡിയോ പരിശോധിച്ചതില്‍ നിന്നും നടപടിക്രമങ്ങളില്‍ വീഴ്ചയോ അപാകതയോ സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി കളക്ടർ അറിയിച്ചു.

പേരാവൂർ മണ്ഡലത്തിലെ 123ാം നമ്പര്‍ ബൂത്തിലെ വോട്ടറായ 106 വയസ്സുകാരിയായ കല്ല്യാണിയുടെ വോട്ട്, സമർദ്ദത്തിലാക്കി സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം ചെയ്തു എന്നായിരുന്നു പരാതി. ‌യുഡിഎഫ് സ്ഥാനാർഥിയുടെ ഏജൻ്റാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. വോട്ട് ചെയ്ത കല്യാണിയുടെ കുടുംബവും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

Related posts

അരിക്കൊമ്പൻ ചുരുളി വെള്ളച്ചാട്ടത്തിന് സമീപം; മയക്കുവെടിവയ്ക്കാൻ ഒരുക്കം

Aswathi Kottiyoor

സ്കൂളിന്‍റെ സ്ഥലം സ്വകാര്യ വ്യക്തി കൈയേറി, ഉദ്യോഗസ്ഥരും കണ്ണടച്ചു, ഇത് നാട്ടുകാരുടെ പോരാട്ടത്തിന്‍റെ കഥ

Aswathi Kottiyoor

ചുങ്കക്കുന്ന്ഹാൻസ് വിൽപ്പനക്കാരൻ പേരാവൂർ എക്സൈസ് പിടിയിൽ;

Aswathi Kottiyoor
WordPress Image Lightbox