23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വി​ഗ്രഹങ്ങളും സ്വർണവും കവർന്നു; പ്രതിയെ പൊക്കി പൊലീസ്
Uncategorized

മലപ്പുറത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വി​ഗ്രഹങ്ങളും സ്വർണവും കവർന്നു; പ്രതിയെ പൊക്കി പൊലീസ്

മലപ്പുറം: മലപ്പുറം എരമം​ഗലത്ത് ചരിത്ര പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹവും സ്വർണവും കവർന്ന പ്രതി പൊലീസ് പിടിയിൽ. ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫിനെയാണ് കൊടുങ്ങല്ലൂരിൽ വച്ചു പെരുമ്പടപ്പ് സിഐ ടി സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിൽ നിന്ന് 10 ദിവസം മുൻപാണ് ഇയാൾ വിഗ്രഹവും സ്വർണവും കവർന്നത്. 500 വര്‍ഷത്തോളം പഴക്കമുള്ള പുരാതനമായ കാട്ടുമാടം മനയിലാണ് പ്രതി കവർച്ച നടത്തിയത്.

മനയ്ക്ക് അകത്ത് 300 വർഷത്തിലധികമായി സൂക്ഷിച്ചിരുന്ന പഴക്കമുള്ള വിഗ്രഹവും പത്തു പവനോളം വരുന്ന സ്വർണാഭരണങ്ങളുമാണ് പ്രതി കവർന്നത്. ഇയാൾ മനയുടെ മുൻവശത്തെ ഭണ്ഡാരത്തിൽ നിന്നും കവർച്ച നടത്തിയിരുന്നു. ഇയാൾ മോഷ്ടിച്ചെടുത്ത സ്വർണം വിറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മനയിൽ നിന്ന് കവർന്ന വിഗ്രഹങ്ങൾ ഇയാളുടെ കൊടുങ്ങല്ലൂരിലെ വാടക വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ച ആളാണ് മനാഫ് എന്നും പൊലീസ് പറഞ്ഞു.

Related posts

പോളിംഗ് ഡ്യൂട്ടി, ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടിന് അപേക്ഷിക്കാം; സൗകര്യം എന്നുവരെ?

Aswathi Kottiyoor

മഴ പെയ്യരുതേ എന്ന പ്രാര്‍ത്ഥനയിൽ നാട്ടുകാർ; തലക്ക് മുകളിലുള്ളത് ‘ഉരുൾപൊട്ടൽ’ ഭീഷണി ഉയര്‍ത്തുന്ന മണ്‍തിട്ടകൾ

Aswathi Kottiyoor

മദ്യപാനത്തെ ചൊല്ലി തർക്കം; ഗർഭിണിയായ ഭാര്യയെ യുവാവ് ജീവനോടെ ചുട്ടുകൊന്നു

Aswathi Kottiyoor
WordPress Image Lightbox