• Home
  • Uncategorized
  • ഞാൻ മുഴുവൻ സമയവും ബിജെപിയെ എതിർക്കുന്നു, പിണറായി മുഴുവൻ സമയവും എന്നെ എതിർക്കുന്നു: രാഹുൽ ഗാന്ധി
Uncategorized

ഞാൻ മുഴുവൻ സമയവും ബിജെപിയെ എതിർക്കുന്നു, പിണറായി മുഴുവൻ സമയവും എന്നെ എതിർക്കുന്നു: രാഹുൽ ഗാന്ധി

കണ്ണൂർ: ബിജെപിക്കെതിരെയും പിണറായിക്കെതിരെയും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ബിജെപിയെ പ്രതിരോധിക്കുന്ന തനിക്കെതിരെ വലിയ ആക്രമണമാണ് എൽഡിഎഫ് നടത്തുന്നത്. എന്തുകൊണ്ട് കേരള മുഖ്യമന്ത്രിക്കെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല? എന്തുകൊണ്ട് ഇഡി ഇവിടെ വരുന്നില്ല? ഔദ്യോഗിക വസതി എടുത്ത് കളയുന്നില്ല? ഞാൻ മുഴുവൻ സമയവും ബിജെപിയെ എതിർക്കുന്നു, കേരള മുഖ്യമന്ത്രി മുഴുവൻ സമയവും എന്നെ എതിർക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി പിടിച്ചടക്കിയിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപി ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ കണ്ണൂരിലെ പ്രചാരണ യോ​ഗത്തിൽ പറഞ്ഞു. ഒരു ഭാഷ രാജ്യത്തെ ജനങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മലയാളം ഒരു ഭാഷ മാത്രമല്ല, മലയാളിയുടെ സങ്കടവും സന്തോഷവും സംസ്കാരവും എല്ലാം ചേർന്നതാണ് മലയാളമെന്നും രാഹുൽ ​പറഞ്ഞു. വേദിയിലെ ബൊക്കെ എടുത്ത് ഉയർത്തിയ രാഹുൽ ഓരോ പൂക്കളും വ്യത്യസ്തമെന്ന് അതിനെ ഇന്ത്യയോട് ഉപമിച്ച് രാഹുൽ ഗാന്ധി ആവർത്തിച്ചു.

ഒറ്റയ്ക്ക് നിൽക്കുമ്പോൾ ഉള്ളതിനെക്കാൾ ഭംഗിയാണ് കൂട്ടമായി നിൽക്കുമ്പോൾ. ഒരു കൂട്ടം പൂക്കളിൽ നിന്ന് ഒരു തരം പൂക്കൾ മാത്രം മതിയെന്നാണ് ആ‍ർഎസ്എസ് പറയുന്നത്. തമിഴ്നാട്ടിലെ ദോശ ഇഷ്ടമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി കേരളത്തിലെ ദോശയും മനസിലാക്കണം. ഈ വ്യത്യസ്തത മാറ്റാൻ ഒരിക്കലും കഴിയില്ലെന്നും പ്രധാനമന്ത്രി വെറുതെ സമയം കളയുകയാണെന്നും രാഹുൽ കൂട്ടിച്ചേ‍‌‍ർത്തു.

മണിപ്പൂരിൽ പ്രധാനമന്ത്രി ഒരു തവണ പോലും പോയില്ല. അവിടെയുള്ള ജനങ്ങളോട് സംസാരിച്ചില്ലെന്നും രാഹുൽ ആരോപിച്ചു. അതേസമയം ഇന്ത്യയിലെ സ്ത്രീകൾക്ക് വേണ്ടി രാഹുൽ ഗാന്ധി നാരീ ന്യായ് ഗ്യാരൻ്റി പ്രഖ്യാപിച്ചു. ദരിദ്ര കുടുംബത്തിലെ ഒരു സ്ത്രീയ്ക്ക് വർഷത്തിൽ ഒരു ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. സ്ത്രീകൾ ചെയ്യുന്ന അധിക ജോലിക്കുള്ള നഷ്ടപരിഹാരമാണ് ഇതെന്നും രാഹുൽ പറഞ്ഞു. ശക്തമായ തീരുമാനം എടുത്ത് രാജ്യത്തെ സംരക്ഷിക്കണം. ആ‍ർഎസ്എസ്-ബിജെപി എന്ത് ചെയ്താലും താൻ അവർക്കെതിരെ പോരാടും. ഓരോ ദിവസവും ഉണരുമ്പോൾ ബിജെപിയെ എങ്ങനെ അസ്വസ്ഥതപ്പെടുത്താമെന്നാണ് ആലോചിക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി.

Related posts

‘ജനാധിപത്യത്തിന് നേരെയുള്ള നഗ്നമായ ആക്രമണം’; കെജ്രിവാളിന്റെ അറസ്റ്റിൽ രൂക്ഷ പ്രതികരണവുമായി മമത ബാനർജി

Aswathi Kottiyoor

ആലപ്പുഴയില്‍ രേഖകളില്ലാതെ 10 ലക്ഷം; പിടികൂടിയത് തിരഞ്ഞെടുപ്പ് എസ്എസ്ടി ടീം

Aswathi Kottiyoor

വീണ്ടും തിരിച്ചടി: സത്യഭാമക്കെതിരെ അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി പട്ടികജാതി കമ്മീഷനും

Aswathi Kottiyoor
WordPress Image Lightbox