27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കേരളത്തില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഇവിഎമ്മുകളില്‍ ബാലറ്റ് പേപ്പറുകളടക്കം സജ്ജമാക്കുന്നു
Uncategorized

കേരളത്തില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഇവിഎമ്മുകളില്‍ ബാലറ്റ് പേപ്പറുകളടക്കം സജ്ജമാക്കുന്നു

സംസ്ഥാനത്ത് ഏപ്രില്‍ 26ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ (ഇവിഎം) കമ്മീഷനിങ് തുടങ്ങിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ഏപ്രില്‍ 20ഓടെ കമ്മീഷനിങ് പ്രക്രിയ പൂര്‍ത്തിയാവും. അതീവസുരക്ഷയോടെയാണ് ഇവിഎം കമ്മീഷനിങ് പ്രക്രിയ നടക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ 25,231 ബൂത്തുകളില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ ക്രമനമ്പര്‍, സ്ഥാനാര്‍ഥികളുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് പേപ്പറും വിവിപാറ്റ് സ്ലിപ്പില്‍ പ്രിന്‍റ് ചെയ്യേണ്ട ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ വിവിപാറ്റ് മെഷീനിലും സെറ്റ് ചെയ്യുന്ന പ്രക്രിയയാണ് കമ്മീഷനിങ്. ഇതോടെ ഓരോ ബൂത്തിലേക്കുമുള്ള ഇവിഎം (കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് ) വോട്ടെടുപ്പിന് സജ്ജമാകും. സംസ്ഥാനത്തെ 140 കേന്ദ്രങ്ങളിലാണ് കമ്മീഷനിങ് നടക്കുന്നത്. സ്ഥാനാര്‍ഥി അല്ലെങ്കില്‍ സ്ഥാനാര്‍ഥി നിശ്ചയിക്കുന്ന ഏജന്‍റ്, ജില്ലയിലേക്ക് അനുവദിച്ച ബെല്‍ എന്‍ജിനീയര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വരണാധികാരികളുടെ നേതൃത്വത്തില്‍ കമ്മീഷനിങ് നടക്കുന്നത്.

Related posts

മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വിഡിയോ എടുത്തു; രാഷ്ട്രപിതാവിനെ അപമാനിച്ച് SFI നേതാവ്

Aswathi Kottiyoor

സ്വർണാഭരണ വിപണിയിൽ ചൂടേറുന്നു; ഇന്നും വില വർദ്ധിച്ചു

ദില്ലി മദ്യനയ അഴിമതിക്കേസ്: ജാമ്യം തേടി കെജ്‍രിവാൾ വിചാരണക്കോടതിയിൽ

Aswathi Kottiyoor
WordPress Image Lightbox