മെയ് 25 നാണ് ദില്ലിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ട് ചെയ്‌ത് 24 മണിക്കൂറിനുള്ളിൽ വിരലിൽ മഷി അടയാളം കാണിച്ചാൽ വോട്ടർമാർക്ക് ഈ ഓഫർ ലഭിക്കും. കരോൾ ബാഗിലെ ലോഡ്ജിംഗ് ഹൗസ് ഓണേഴ്‌സ് അസോസിയേഷനും ദില്ലി ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനുമാണ് ഇത്തരത്തിലുള്ള ഒരു ഓഫർ മുന്നോട്ട് വെച്ചിരിക്കുന്നത്. വോട്ടവകാശം വിനിയോഗിക്കുന്ന ആളുകൾക്ക് അവരുടെ സർവ്വീസുകളിൽ 20 ശതമാനം ഇളവാണ് പ്രഖ്യാപനം.
“ഓരോ വോട്ടും വിലപ്പെട്ടതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, പൗരന്മാരെ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി എംസിഡിയുടെ പൊതുജനാരോഗ്യ വകുപ്പ് കരോൾ ബാഗ് പ്രദേശത്തെ വ്യാപാരികളോട് ആകർഷകമായ ഓഫറുകളുമായി മുന്നോട്ട് വരാനാണ് ആവശ്യപ്പെടുന്നത്”- ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് മിശ്ര പറഞ്ഞു. ഈ പ്രത്യേക ഓഫർ വാഗ്ദാനം ചെയ്യുന്നതിലൂടെ, കൂടുതൽ ആളുകളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയും നമ്മുടെ രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സജീവമായ പങ്ക് വഹിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.