24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • സഹകരണ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക്
Uncategorized

സഹകരണ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക്

തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക്, പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിനെ അതിൻറെ ആസ്തിബാധ്യതകളോട് കൂടി ഏറ്റെടുക്കുന്ന നടപടി ക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ് .സഹകരണ ഡിപ്പാർട്ട്മെന്റിന്റെ അനുമതിയോടെ 2024 ഏപ്രിൽ പതിനാറാം തീയതി രാവിലെ 10 മണിക്ക് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിൻറെ ബ്രാഞ്ച് പൂളക്കുറ്റിയിൽ പ്രവർത്തനം ആരംഭിക്കുകയാണ് .ലോക്സഭ ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിലുള്ളത് കാരണം ഉദ്ഘാടനവും മറ്റ് ആഘോഷങ്ങളും ഇല്ലാതെയാണ് നാളെ പുതിയ ബ്രാഞ്ചിൻറെ പ്രവർത്തനം ആരംഭിക്കുന്നത്.സഹകരണ വകുപ്പിൻ്റെ കീഴിൽ ഒരു സഹകരണ സംഘത്തെ മറ്റൊരു സഹകരണസംഘത്തിന് ഏറ്റെടുക്കാൻ വ്യവസ്ഥകൾ ഉണ്ടെങ്കിലും ഒരു സഹകരണ ബാങ്ക് മറ്റൊരു സഹകരണ ബാങ്കിനെ, നഷ്ടത്തിലായതിനെ തുടർന്ന് പൂട്ടിപ്പോകുന്നത്തിൻറെ ഭാഗമായിട്ട് ഏറ്റെടുക്കുക എന്നുള്ള നടപടികൾ കേട്ടുകേൾവി ഇല്ലാത്തതും അപൂർവങ്ങളിൽ അപൂർവവുമാണ് .കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ഇത്തരമൊരു ഏറ്റെടുക്കൽ നടപടി കേരളത്തിൽ നടന്നിട്ടില്ല.

ഈ ഒരു അവസരത്തിലാണ് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക്നഷ്ടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിനെ ഏറ്റെടുക്കുക എന്നുള്ള നടപടികൾ ഏറ്റവും വാർത്താ പ്രാധാന്യമർഹിക്കുന്നതും സഹകരണമേഖലയ്ക്ക് ഉണർവേകുന്ന ഒരു നടപടിയായി മാറുന്നതും,2023ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ആറുകോടി അടുത്ത് നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ബാങ്ക് ആണ് പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് .കേരള ബാങ്കിന് കിട്ടാനുള്ള പലിശ അവരും ബാങ്കിലെ നിക്ഷേപകർക്ക് കിട്ടാനുള്ള പലിശ അവരും ഒഴിവാക്കാൻ സമ്മതിച്ചതിൻറെ ഭാഗമായി ഏകദേശം മൂന്നു കോടി അൻപത് ലക്ഷം രൂപയിൽ പകരം രൂപയുടെ നഷ്ടമാണ് പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് ഏറ്റെടുക്കുന്നത് മൂലം തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിന് ഉണ്ടാകുന്നത് പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് മെമ്പർമാർക്ക് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിലെ മെമ്പർമാർ ആകാൻ തുടർന്നും അവസരമുണ്ട്കൂടാതെ അവിടുത്തെ നിക്ഷേപകർക്ക് അവരുടെ നിക്ഷേപം പുനർ നിക്ഷേപിക്കുവാനോ ഡെപ്പോസിറ്റ് പിൻവലിക്കാനോ ഉള്ള അവസരം ഇതിലൂടെ അവർക്ക് സാധിക്കുന്നു .

Related posts

മൂന്നാഴ്ച മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർഥി യുഎസിൽ മരിച്ച നിലയിൽ; പണത്തിനായി കിഡ്നാപ്പ് ചെയ്ത് കൊലപ്പെടുത്തി

Aswathi Kottiyoor

മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഇന്ന് കോടതിയിൽ

Aswathi Kottiyoor

കടുത്ത തീരുമാനവുമായി ഗുസ്തി താരം സാക്ഷി മാലിക്, പൊട്ടിക്കരഞ്ഞ് വിരമിക്കൽ പ്രഖ്യാപനം

Aswathi Kottiyoor
WordPress Image Lightbox