27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ജി.കൃഷ്ണകുമാര്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രി; ഇത്തവണ കേരളത്തില്‍ എന്‍ഡിഎ രണ്ടക്കം കടക്കുമെന്ന് കെ സുരേന്ദ്രന്‍
Uncategorized

ജി.കൃഷ്ണകുമാര്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രി; ഇത്തവണ കേരളത്തില്‍ എന്‍ഡിഎ രണ്ടക്കം കടക്കുമെന്ന് കെ സുരേന്ദ്രന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍വേ ഫലങ്ങളെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത്തവണ കേരളത്തില്‍ എന്‍ഡിഎ രണ്ടക്കം കടക്കുമെന്നാണ് ബിജെപി അധ്യക്ഷന്റെ പ്രതീക്ഷ. കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമുണ്ടാകും. കൊല്ലം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഒന്നും ജയിക്കാതെ മോദി സര്‍ക്കാര്‍ കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാരെ തന്നു. കൊല്ലത്ത് കൃഷ്ണകുമാറിനെ വോട്ടുചെയ്ത് ജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രിയാക്കും. കേരളത്തില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരമൊരു കാര്യത്തില്‍ ശശി തരൂരിനെ തെരഞ്ഞെുപ്പ് കമ്മിഷന്‍ ശാസിക്കുന്ന സ്ഥിതിയുണ്ടായി. വ്യാജ പ്രചാരണം നടത്തരുതെന്നും തരൂരിനോട് കമ്മിഷന്‍ നിര്‍ദേശിച്ചു. കേരളത്തില്‍സ എന്‍ഡിഎയുടെ മുന്നേറ്റത്തില്‍ എല്‍ഡിഎഫും യുഡിഎഫും വെപ്രാളത്തിലാണ്. കെ സുരേന്ദ്രന്‍ പറഞ്ഞു.

Related posts

കോഴിക്കോട് പേരാമ്പ്രയിൽ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം

Aswathi Kottiyoor

സ്വയം കുത്തിമറിച്ചിട്ട പന വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു, വിശദമായ അന്വേഷണം നടത്താൻ വനംവകുപ്പ്

Aswathi Kottiyoor

ഒരു മെയിൽ വരും, അതിൽ പറയുന്നതുപോലെ ചെ‌യ്തില്ലെങ്കിൽ ബാങ്കിങ് ആപ് വർക്ക് ചെയ്യില്ല; അപ്ഡേറ്റുമായി എച്ച്ഡിഎഫ്സി

Aswathi Kottiyoor
WordPress Image Lightbox