24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • റെക്കോർഡ് വിലയിൽ നിന്നും താഴേക്ക് സ്വർണം; പവന്റെ ഇന്നത്തെ വില അറിയാം
Uncategorized

റെക്കോർഡ് വിലയിൽ നിന്നും താഴേക്ക് സ്വർണം; പവന്റെ ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. ഇന്നലെ സർവ്വകാല റെക്കോർഡിൽ എത്തിയ സ്വർണവില ഇന്ന് 560 രൂപ കുറഞ്ഞു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53200 രൂപയാണ്.

യുഎസ് ഇൻ്റലിജൻസ് റിപ്പോർട്ട് പ്രകാരം എപ്പോൾ വേണമെങ്കിലും ഇസ്രായേലിനെതിരെ ഇറാൻ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഇന്നലെ അന്താരാഷ്ട്ര സ്വർണവില
2400 ഡോളർ കടന്നിരുന്നു. തുടർന്ന്, സ്വർണ്ണവില സാങ്കേതികമായ തിരുത്തൽ നടത്തിയിട്ടുണ്ട്. 80 ഡോളർ കുറഞ്ഞ് 2343 ഡോളറിലേക്ക് എത്തി. ഇതാണ് സംസ്ഥാനത്തെ വില കുറയാൻ കാരണമായത്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6650 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5560 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

Related posts

നീറ്റിൽ ചർച്ച വേണം; പാർലമെന്റ് വിദ്യാർത്ഥികൾക്കൊപ്പം എന്ന സന്ദേശം നൽകണം: രാഹുൽ ​ഗാന്ധി

Aswathi Kottiyoor

പിരിയുന്നതിനു മുൻപ് സുധി ഒരാഗ്രഹം പറഞ്ഞു; കൊല്ലം സുധിയുടെ ഓര്‍മകളില്‍ ടിനി ടോം

Aswathi Kottiyoor

പ്രായമല്ല പ്രകടനമാണ് പ്രധാനം, ടി20 വനിതാ ലോകകപ്പില്‍ മിന്നാന്‍ മലയാളികളുടെ ആശ

Aswathi Kottiyoor
WordPress Image Lightbox