23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കൊച്ചിയില്‍ ട്വന്റിഫോര്‍ ഡ്രൈവരെ സ്വകാര്യ ബസ് ഡ്രൈവര്‍ മര്‍ദിച്ചു. അലക്ഷ്യമായി വാഹനം ഓടിച്ചത് ട്വന്റിഫോര്‍ വാഹനത്തില്‍ തട്ടിയത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം.
Uncategorized

കൊച്ചിയില്‍ ട്വന്റിഫോര്‍ ഡ്രൈവരെ സ്വകാര്യ ബസ് ഡ്രൈവര്‍ മര്‍ദിച്ചു. അലക്ഷ്യമായി വാഹനം ഓടിച്ചത് ട്വന്റിഫോര്‍ വാഹനത്തില്‍ തട്ടിയത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം.

അലക്ഷ്യമായി വാഹനം ഓടിച്ച സ്വകാര്യ ബസ് ട്വന്റിഫോറിന്റെ വാഹനത്തില്‍ തട്ടിയത് ചോദ്യം ചെയ്തു; ട്വന്റിഫോര്‍ ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചു.വാഹനത്തിനുനേരെ പാഞ്ഞുവന്ന് തട്ടിയത് ചോദ്യം ചെയ്തതിന് കഴുത്തിലും മുഖത്തും മര്‍ദിച്ചതായി ട്വന്റിഫോര്‍ ഡ്രൈവര്‍ നിതീഷ് പറഞ്ഞു. മാധ്യമസ്ഥാപനത്തിന്റെ പേരുപറഞ്ഞിട്ടും മര്‍ദനം നിര്‍ത്തിയില്ല. വീട്ടുകാരെ ഉള്‍പ്പെടെ സ്വകാര്യ ബസ് ജീവനക്കാര്‍ അസഭ്യം പറഞ്ഞുവെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് സ്വകാര്യ ബസ് ട്വന്റിഫോര്‍ വാഹനത്തില്‍ തട്ടിയത്. എം ജി റോഡില്‍ വച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നിതീഷ് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

Related posts

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഎം പരിപാടി ഇന്ന് തിരുവല്ലയിൽ; മന്ത്രിക്കെതിരെ പത്തനംതിട്ടയിൽ സമരവുമായി കോൺഗ്രസ്

Aswathi Kottiyoor

കോഴിക്കോട് എൻഐടിയുമായി കൈകോർത്ത് ആസ്റ്റർ മെഡ്‌സിറ്റി

Aswathi Kottiyoor

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി, അതീവ ഗൗരവമുള്ള കുറ്റമെന്ന് കോടതി

Aswathi Kottiyoor
WordPress Image Lightbox