27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പാനൂർ ബോംബ് സ്ഫോടനം: സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്, ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് കത്ത് നൽകി
Uncategorized

പാനൂർ ബോംബ് സ്ഫോടനം: സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്, ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് കത്ത് നൽകി

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക്എംഎം ഹസ്സൻ കത്ത് നൽകി. യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിർമ്മാണം.പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബോംബ് നിർമ്മിച്ചതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മും പ്രതികളെ പിന്തുണക്കുന്നു. ബോംബ് നിർമ്മാണം ഭീകര പ്രവർത്തനമാണ്. മുഖ്യമന്ത്രി പറഞ്ഞതുപോലെ ചെറിയ കാര്യമല്ല. വടകരയില്‍ ഷാഫിയുടെ വിജയത്തെ സിപിഎം പേടിക്കുന്നുവെന്നും ഹസ്സന്‍ പറഞ്ഞു.

വീട്ടിനടുത്തുള്ള ഒരാൾ മരിച്ചാൽ അനുശോചിക്കാൻ പോകില്ലെയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. ക്ലിഫ് ഹൗസിൽ നിന്നും 16 കിലോമീറ്റർ അപ്പുറമുള്ള സിദ്ധാർത്ഥന്‍റെ വീട്ടിൽ എന്തുകൊണ്ട് മുഖ്യമന്ത്രി പോയില്ല. ക്രൂരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മുടിയനായ മകനെ അച്ഛൻ തള്ളി പറയാനിടയായതു പോലെയാണ് ഡിവൈഎഫ്ഐയെ എം.വി ഗോവിന്ദൻ തള്ളി പറയുന്നത്. മോദി വർഗീയവത്കരിക്കുന്നതിനെക്കാൾ വർഗീയത പറയുന്നത് പിണറായിയാണ്. മോദി ഇനി കേരളത്തിൽ വരേണ്ടയെന്ന് അഭ്യർത്ഥിക്കുന്നു. ബിജെപിയുടെ താര പ്രചാരകനായി പിണറായി മാറിയിട്ടുണ്ട്. മോദിയെക്കാൾ ശക്തിയായി കോൺഗ്രസിനെ പിണറായി ആക്രമിക്കുന്നുണ്ടെന്നും ഹസ്സന്‍ പറഞ്ഞു.

Related posts

കോളജിന് സമീപം സംശയം തോന്നിയ വിദ്യാര്‍ത്ഥിയെ പിടിച്ച് നിർത്തി; പരിശോധിച്ചപ്പോൾ പിടിച്ചത് കഞ്ചാവും ഹാഷിഷ് ഓയിലും

Aswathi Kottiyoor

മട്ടന്നൂർ സ്വദേശിയായ കോളേജധ്യാപകൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Aswathi Kottiyoor

കോട്ടയം സ്വദേശിക്ക് വർക്ക്@ഹോം വഴി പണം സമ്പാദിക്കാമെന്ന് മെസേജ്, പാലക്കാട് സ്വദേശി തട്ടിയത് 6 ലക്ഷം, അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox