നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (NIOT) 2000 ല്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് പതിവ് മലിനീകരണ സർവേകൾ നടത്തുന്നിടെയാണ് അതുവരെ യാതൊരു തെളിവും ഇല്ലാതിരുന്ന ഒരു നഗരത്തെ സമുദ്രത്തിനടിയില്‍ കണ്ടെത്തിയത്. പിന്നാലെ സോണാർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ സമുദ്രാന്തര നഗരത്തെ കുറിച്ച് പഠനങ്ങള്‍ നടന്നു. ഗുജറാത്ത് തീരത്തെ മുമ്പ് കാംബെ ഉൾക്കടലെന്ന് അറിയപ്പെട്ടിരുന്ന, ഇന്ന് ഖംഭാട്ട് ഉൾക്കടല്‍ എന്നറിയപ്പെടുന്ന പ്രദേശത്ത്, 36 മീറ്റർ (120 അടി) താഴ്ചയില്‍ 8 കിലോമീറ്റർ നീളത്തില്‍ 3 കിലോമീറ്റർ വീതിയുള്ള ഒരു വലിയ നഗരം കണ്ടെത്തിയത്. ഇവിടെ നിന്നും ലഭിച്ച ഒരു മരക്കഷ്ണത്തില്‍ നടത്തിയ കാർബൺ ഡേറ്റിംഗില്‍ 9,500 വർഷം പഴക്കം രേഖപ്പെടുത്തിയെന്ന് ബിബിസി അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്രയേറെ പ്ലാനിംഗോടെ നിര്‍മ്മിക്കപ്പെട്ട ഇത്രയും വര്‍ഷം പഴക്കമുള്ള മറ്റൊരു സംസ്കാരവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഒരു സംഘം പുരാവസ്തു ഗവേഷകര്‍ വാദിക്കുന്നു. അന്നത്തെ ശാസ്ത്ര സാങ്കേതിക മന്ത്രി മുരളി മനോഹർ ജോഷി, ലഭിച്ച അവശിഷ്ടങ്ങൾ ഒരു പുരാതന നാഗരികതയുടേതാണെന്ന് അവകാശപ്പെട്ടിരുന്നു.
- Home
- Uncategorized
- ഇന്ത്യന്‍ തീരത്ത് കണ്ടെത്തിയ നഗരം ലോകത്തിലെ ഏറ്റവും പുരാതന സംസ്കാരത്തിന്‍റെ ഭാഗമോ?
previous post