23.6 C
Iritty, IN
November 30, 2023
  • Home
  • Uncategorized
  • കട്ടപ്പനയിൽ അപകടത്തിൽപ്പെട്ടരെ തിരിഞ്ഞുനോക്കാതെ പൊലീസ്; പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചില്ല
Uncategorized

കട്ടപ്പനയിൽ അപകടത്തിൽപ്പെട്ടരെ തിരിഞ്ഞുനോക്കാതെ പൊലീസ്; പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചില്ല

ഇടുക്കി കട്ടപ്പനയിൽ അപകടത്തിൽപ്പെട്ടരെ രക്ഷിക്കാതെ പൊലീസ്. പിക്കപ്പ് വാനിടിച്ച് ഗുരുതരമായി പരുക്കേറ്റ് റോഡിൽ വീണ ബൈക്ക് യാത്രക്കാരെ ആശുപത്രിയിൽ എത്തിക്കാൻ അതുവഴി ജീപ്പിലെത്തിയ പോലീസ് സംഘം തയ്യാറായില്ല . നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്.ശനിയാഴ്ച രാത്രി പത്തരയോടെ കട്ടപ്പന പള്ളിക്കവലയിലാണ് സംഭവം നടന്നത്. കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു(21), ഇരട്ടയാർ എരുമച്ചാടത്ത് അഖിൽ ആന്റണി(23) എന്നിവർക്കാണ് പരുക്കേറ്റത്. പള്ളിക്കവലയ്ക്ക് സമീപത്തെ കടയിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം ബൈക്കിൽ ടൗണിലേയ്ക്ക് വരുകയായിരുന്നു യുവാക്കൾ. ഈ സമയം ടൌണിൽ നിന്നും തെറ്റായ ദിശയിൽ എത്തിയ പിക് അപ് വാൻ ഇവരുടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു

പൊലീസുകാർ ആശുപത്രിയിലെത്തിക്കാൻ വിസമ്മതിച്ചതിന് ശേഷം പിന്നാലെ വന്ന ഓട്ടോയിലാണ് പരുക്കറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി അടുത്ത ദിവസം ജില്ല പൊലീസ് മേധാവിക്ക് റിപ്പോട്ട് സമപ്പിക്കുമെന്ന് കട്ടപ്പന ഡിവൈഎസ് പി വി അറിയിച്ചു

Related posts

അമ്മ ചത്തുപോയ പൂച്ചക്കുഞ്ഞിന് തുണയായി തെരുവുനായ. മനസ് നിറയ്ക്കുന്ന കാഴ്ച.

Aswathi Kottiyoor

കുടുംബശ്രീ സി ഡി എസുകൾക്ക് വായ്പ*

Aswathi Kottiyoor

പാളയം ബസ്സ് സ്റ്റാന്റ് മണിക്കൂറുകൾ മുൾമുനയിൽ, ജനം വലഞ്ഞു; ഒടുവിൽ അഴിഞ്ഞാടിയ മയക്കുമരുന്ന് ഗുണ്ടാ സംഘം പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox