23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മാസപ്പടി വിവാ​ദം: സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും
Uncategorized

മാസപ്പടി വിവാ​ദം: സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും

മാസപ്പടി വിവാദത്തിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് സമൻസ് . ആദ്യമായാണ് സി എം ആർ എൽ കേസിൽ ഇ ഡി ചോദ്യം ചെയ്യൽ നടപടിയിലേക്ക് കടക്കുന്നത്.

മാസപ്പടി വിവാദത്തിൽ സിഎംആർഎലിലെ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥരോടാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നിർദേശിച്ചിരിക്കുന്നത്. എസ് എഫ് ഐ ഒ യുടേയും ആദായ നികുതി വകുപ്പിൻ്റെയും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇ ഡി കേസ് ഏറ്റെടുത്തത്. കേന്ദ്ര സർക്കാരിൻ്റെ എസ് എഫ് ഐ ഒ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കേസിൽ ഇ ഡി അന്വേഷണവും ആരംഭിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ എക്സാ ലോജിക് കമ്പനിയും സി എം ആർ എലും തമ്മിൽ നടത്തിയ 1.72 കോടി രൂപയുടെ സാമ്പത്തിക ഇടപാടിലാണ് ഇ ഡി അന്വേഷണം പുരോഗമിക്കുന്നത്. സി എം ആർ എൽ വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനത്തിന് 2017- 20 കാലയളവിൽ വലിയ തുക പ്രതിഫലം നൽകി എന്ന ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്. തുടർന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

Related posts

ജാഗ്രത!!വാതിൽ തകർത്ത് മോഷണശ്രമം; നാടോടി യുവതികൾ പിടിയിൽ.

Aswathi Kottiyoor

ആറളം പറയുന്നു: സൂപ്പറാണ്‌ ഗ്രാമവണ്ടി

Aswathi Kottiyoor

ലോക ജനസംഖ്യാ ദിനാചരണം; കൊട്ടിയൂർ കുടുംബരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുടുംബാസൂത്രണ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox