23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ചു
Uncategorized

ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ചു

മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ചു. വയനാട് താമരശ്ശേരി സ്വദേശി വിജേഷ് പി കെ (32) ആണ് മരിച്ചത്. അയര്‍ലന്‍ഡിലെ കൗണ്ടിമീത്ത് സ്റ്റാമുള്ളിനില്‍ താമസിച്ച് വരികയായിരുന്ന വിജേഷ് കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ തന്നെ പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടാൽബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ് വുഡ് എക്സ്റ്റൻഡഡ് കെയർ ഹോമിൽ ഹെൽത്ത്‌ കെയർ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിയുന്നു വിജേഷ്. 2023 ഡിസംബറിലാണ് സ്റ്റാമുള്ളിനിൽ എത്തിയത്. ഇദ്ദേഹത്തിന്‍റെ കുടുംബം നാട്ടിലാണ്. മൃതദേഹം ദ്രോഹെട ഔർ ലേഡി ഓഫ് ലൂർദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

‘സിദ്ധാര്‍ത്ഥിന്‍റെ കൊലയാളികളെ രക്ഷിക്കാന്‍ വിസിയും സര്‍ക്കാരും ശ്രമിക്കുന്നു,എന്ത് വിലകൊടുത്തും ചെറുക്കും’- വി ഡി സതീശൻ

Aswathi Kottiyoor

മൂന്നാറിൽ റോഡിൽ നിലയുറപ്പിച്ച് പടയപ്പ, കാറുകളിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട് യാത്രക്കാർ

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പേരാവൂർ എക്സെസ് റേഞ്ച് തല ലഹരി വിരുദ്ധ ചുവർ ചിത്രമത്സരം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox