25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പണിക്ക് കയറണ്ട, പര്യടനമുണ്ട്! ഇടതുസ്ഥാനാ‌ർത്ഥിയെ സ്വീകരിക്കാനെത്താൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം
Uncategorized

പണിക്ക് കയറണ്ട, പര്യടനമുണ്ട്! ഇടതുസ്ഥാനാ‌ർത്ഥിയെ സ്വീകരിക്കാനെത്താൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം

കോട്ടയം:ഇടതു സ്ഥാനാർഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദേശം. സംഭവം കോട്ടയം വിജയപുരത്താണ് സംഭവം. പര്യടനമുണ്ടെന്നും അതിനാല്‍ പണിക്ക് കയറേണ്ടെന്നുമാണ് നിര്‍ദേശം. ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ശേഷം തോമസ് ചാഴികാടന്‍റെ സ്വീകരണത്തിനു പോകാനാണ് നിർദ്ദേശം. മെമ്പർ പറഞ്ഞത് അനുസരിച്ചാണ് സന്ദേശം അയച്ചതെന്നാണ് മേറ്റിന്‍റെ ചുമതലയുള്ള ജ്യോതിയുടെ വിശദീകരണം.

അതേസമയം, തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമം എന്ന് പഞ്ചായത്ത് പ്രസിഡൻറ് വിടി സോമൻ കുട്ടി ആരോപിച്ചു. പഞ്ചായത്ത് ഒമ്പതാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിർദ്ദേശം കിട്ടിയത്. അതേസമയം, നിര്‍ദേശം നല്‍കിയെങ്കിലും തൊഴിലാളികളെല്ലാം തന്നെ ജോലിക്ക് ഹാജരായെന്നും സ്വീകരണ യോഗത്തിന് പോയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

Related posts

18 മാസമായി ശമ്പളമില്ല; കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധവുമായി ചന്ദ്രയാൻ 3യുടെ ഭാഗങ്ങളുണ്ടാക്കിയ ജീവനക്കാർ

Aswathi Kottiyoor

കളിച്ചത് രോഹിത്തും സൂര്യയും മാത്രം, നിരാശപ്പെടുത്തി ഇന്ത്യ! ആഞ്ഞ് പൊരുതിയാല്‍ വിജയം ഇംഗ്ലണ്ടിനൊപ്പം നില്‍ക്കും

Aswathi Kottiyoor

ഷൊര്‍ണൂരില്‍ വീശിയടിച്ച് മിന്നല്‍ ചുഴലിക്കാറ്റ്: വന്‍ നാശനഷ്ടങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox