27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എന്‍ജിനീയിറിങ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; ക്രിസ്പിന്റെ പിതാവ് മരിച്ചത് ഒന്നര മാസം മുന്‍പ്
Uncategorized

എന്‍ജിനീയിറിങ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; ക്രിസ്പിന്റെ പിതാവ് മരിച്ചത് ഒന്നര മാസം മുന്‍പ്

തൊടുപുഴ: അരിക്കുഴ പാറക്കടവ് എംവിഐപി കനാലിന്റെ കടവില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയിറിങ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വഴിത്തല ജോസ് ഡെക്കറേഷന്‍ ഉടമ കുഴികണ്ടത്തില്‍ പരേതനായ ബിജുവിന്റെ മകന്‍ ക്രിസ്പിനാണ് (22) മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു അപകടം.

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതാണ് ക്രിസ്പിന്‍. നല്ല ഒഴുക്കും ഒരാള്‍ക്ക് മീതെ വെള്ളവുമുണ്ടായിരുന്നു. ഒഴുക്കില്‍ നിലകിട്ടാതെ പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കടവില്‍ നിന്ന് 100 മീറ്ററോളം താഴെ നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് തൊടുപുഴ അഗ്നിരക്ഷാ സേന അധികൃതര്‍ പറഞ്ഞു. മൃതദേഹം തൊടുപുഴ വെങ്ങല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍. ക്രിസ്പിന്റെ പിതാവ് ബിജു ഒന്നര മാസം മുമ്പാണ് മരിച്ചത്. ട്രിച്ചിയില്‍ എന്‍ജിനീയിറിങ് കോളേജ് വിദ്യാര്‍ത്ഥിയാണ് ക്രിസ്പിന്‍. അമ്മ: ബിന്‍സി.

Related posts

സ്വാതന്ത്ര്വദിനത്തിലെ ‘തോക്കുപ്രദർശനം അന്വേഷിക്കും

Aswathi Kottiyoor

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കും, പ്രഖ്യാപനം വൈകില്ല: വെളിപ്പെടുത്തി കോൺഗ്രസ് നേതാവ്

Aswathi Kottiyoor

മണമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വിദ്യാഭ്യാസ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി, സമ്പൂര്‍ണ മദ്യനിരോധനവും

Aswathi Kottiyoor
WordPress Image Lightbox