• Home
  • Uncategorized
  • പൊന്നാനിയിൽ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ
Uncategorized

പൊന്നാനിയിൽ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ

തിരുവനന്തപുരം: പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ്‌ കോയ ജമലുലൈലി തങ്ങളും നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫിയും അറിയിച്ചു. പൊന്നാനിയിൽ മാസപ്പിറവി കണ്ട സാഹചര്യത്തിൽ നാളെ ഈദുൽ ഫിത്വർ (ചെറിയപെരുന്നാൾ ) ആയിരിക്കുമെന്ന് കേരള ഹിലാൽ (കെഎൻഎം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനിയും അറിയിച്ചു.

ഇതോടെ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം വിശ്വാസി സമൂഹം ആഘോഷത്തിലേക്ക് കടക്കുകയാണ്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാര്‍ത്ഥനകൾ നടക്കും.

Related posts

മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്അവധി

Aswathi Kottiyoor

സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗ് ഉടന്‍ ഉണ്ടാകില്ല;പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വൈദ്യുതി വാങ്ങും

Aswathi Kottiyoor

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ച് വീഴ്ത്തി

Aswathi Kottiyoor
WordPress Image Lightbox