24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചു; പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൂട്ടബലാത്സംഗം,3 പേ‍ർ അറസ്റ്റിൽ
Uncategorized

ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചു; പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൂട്ടബലാത്സംഗം,3 പേ‍ർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത 17വയസുള്ള പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ മൂന്നു പേര്‍ അറസ്റ്റിൽ.
തിരുവനന്തപുരം കിളിമാനൂര്‍ പൊലീസാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. വര്‍ക്കല വെൺകുളം സ്വദേശികളായ ഹുസൈൻ , കമാൽ , രാഖിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്കല സ്വദേശിയായ ഹുസൈൻ ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

ഇന്നലെ രാത്രി ഹുസൈൻ മറ്റു രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടില്‍ നിന്നും വിളിച്ചിറക്കി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെ ചികിത്സക്കുശേഷം വിട്ടയച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Related posts

കേരളം യാത്രാസമയം ഏറ്റവും കൂടുതൽ വേണ്ടിവരുന്ന സംസ്ഥാനം; ജനങ്ങൾക്ക്‌ ഇഷ്‌ടം നൂതന ഗതാഗതസംവിധാനം: മുഖ്യമന്ത്രി

Aswathi Kottiyoor

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് 7 തവണ; സുരക്ഷാനിര്‍ദേശങ്ങളുമായി ഫയര്‍ഫോഴ്‌സ്

Aswathi Kottiyoor

എലിപ്പനിയ്ക്ക് സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ് വെള്ളം കയറിയ ഇടങ്ങളിലെ പകര്‍ച്ചവ്യാധി പ്രതിരോധം മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു വെള്ളം കയറിയ ഇടങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരും ഡോക്‌സിസൈക്ലിന്‍ കഴിക്കണം

Aswathi Kottiyoor
WordPress Image Lightbox