27.1 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • ഇഷ്ടപ്പെട്ട സീറ്റിനായി 1000 രൂപ അധികം കൊടുത്തു, എന്നിട്ടും എയർ ഇന്ത്യ നല്‍കിയ സീറ്റ്; വൈറലായി ഒരു കുറിപ്പ്
Uncategorized

ഇഷ്ടപ്പെട്ട സീറ്റിനായി 1000 രൂപ അധികം കൊടുത്തു, എന്നിട്ടും എയർ ഇന്ത്യ നല്‍കിയ സീറ്റ്; വൈറലായി ഒരു കുറിപ്പ്

അടുത്ത കാലത്തായി യാത്രക്കാരില്‍ നിന്നും കൂടുതല്‍ തുക ഈടാക്കാനായി പല തന്ത്രങ്ങളും വിമാനക്കമ്പനികള്‍ പയറ്റുന്നു. ഇഷ്ടപ്പെട്ട ഭക്ഷണം, ഇഷ്ടപ്പെട്ട സീറ്റ് എന്നിങ്ങനെ പലതിനും കൂടുതല്‍ പണം ആവശ്യപ്പെടുകയെന്നത് ഇന്ന് വിമാനക്കമ്പനികളുടെ ഒരു തന്ത്രമായി മാറിയിരിക്കുന്നു. എന്നാല്‍, ഇതെല്ലാം വെറും പരസ്യതന്ത്രം മാത്രമാണെന്നും നമ്മുടെ കൈയിലെ പണം നഷ്ടപ്പെടുന്നതല്ലാതെ വാഗ്ദാനങ്ങളെല്ലാം ജലരേഖകളാണെന്നും വ്യക്തമാക്കുന്ന ഒരു കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

@Kaijee04 എക്സ് ഉപയോക്താവാണ് എയര്‍ ഇന്ത്യയില്‍ നിന്നും തനിക്ക് നേരിട്ട മോശം അനുഭവം കുറിച്ചത്.

‘ഏപ്രിൽ 4 ന് ഡിഇഎല്ലിൽ നിന്ന് ബിഎൽആറിലേക്കുള്ള എയർ ഇന്ത്യ എഐ 512 ലെ തകർന്ന വിൻഡോ സീറ്റിന് (22 എ) 1,000 രൂപ അധികമായി നൽകി. അത് ശരിയാക്കാൻ അവർ എഞ്ചിനീയറെ വിളിച്ചു, പക്ഷേ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതിനാണോ ഞാൻ ഫ്ലൈറ്റ് ചാർജ് നൽകിയത്? ഇത്രയധികം പണം നൽകിയിട്ടും എനിക്ക് ശരിയായ സീറ്റ് പ്രതീക്ഷിക്കാൻ കഴിയില്ലേ?’ എയര്‍ ഇന്ത്യയില്‍ നിന്നും തനിക്ക് നേരിട്ട മോശം അനുഭവത്തെ കുറിച്ച് അദ്ദേഹം എക്സില്‍ കുറിച്ചു. ഒപ്പം തകർന്ന സീറ്റിന്‍റെ ചിത്രങ്ങളും സീറ്റ് ശരിയാക്കാന്‍ ശ്രമിക്കുന്ന തൊഴിലാളിയുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചു. ദില്ലിയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യാ യാത്രക്കിടെയായിരുന്നു അദ്ദേഹത്തിന് ഇത്തരമൊരു മോശം അനുഭവം ഉണ്ടായത്.

Related posts

കേന്ദ്രമന്ത്രിയുടെ വസതിയില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍;

Aswathi Kottiyoor

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ കേരളാ ഹൈക്കോടതി സ്വമേധയ കേസ് എടുത്തു.

Aswathi Kottiyoor

വടക്കേ വയനാട് അതിരൂക്ഷമായ വരൾച്ചയിലേക്ക്; 30 വർഷത്തിനിടെ കബനിയിലെ ജലനിരപ്പ് ഇത്ര താഴുന്നത് ഇതാദ്യമെന്ന് പ്രദേശവാസി

Aswathi Kottiyoor
WordPress Image Lightbox