25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എല്ലാം ഒരു പോത്ത് കാരണം; നിരനിരയായി കൂട്ടിയിടിച്ചത് നിരവധി വാഹനങ്ങൾ, ആറ് പേർക്ക് പരിക്ക്
Uncategorized

എല്ലാം ഒരു പോത്ത് കാരണം; നിരനിരയായി കൂട്ടിയിടിച്ചത് നിരവധി വാഹനങ്ങൾ, ആറ് പേർക്ക് പരിക്ക്

നാഗ്‍പൂർ: നാഗ്പൂരിൽ നിരവധി വാഹനങ്ങ‌ൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി മൻകപൂർ സ്ക്വയറിലായിരുന്നു സംഭവം. റോഡിലേക്ക് കയറിയ ഒരു പോത്ത് കാരണമാണ് വലിയ അപകടമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.മാരുതി ബലേനോ കാറാണ് ആദ്യം അപകടത്തിൽപ്പെട്ടത്. റോഡിൽ പോത്തിനെ കണ്ട ഡ്രൈവർ വാഹനം പെട്ടെന്ന് വെട്ടിത്തിരിക്കുകയായിരുന്നു. ഇതിന് പിന്നാലെ നിരവധി വാഹനങ്ങൾ നിരനിരയായി കൂട്ടിയിടിച്ചു. പല വാഹനങ്ങളിൽ യാത്ര ചെയ്യുകയായിരുന്ന ആറ് പേർക്ക് കൂട്ടിയിടികളിൽ പരിക്കുണ്ടെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ രാഹുൽ മദ്‍നെ പറഞ്ഞു. ഡിസിപി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിച്ചു.

Related posts

ഒറ്റയ്ക്ക് 400 എന്ന് പറഞ്ഞു, ഇപ്പോൾ ഭാഷ തന്നെ മാറി’; നിതീഷും നായിഡുവും പഴയ കാര്യങ്ങൾ മറക്കരുത്: ഉദ്ദവ് പക്ഷം

Aswathi Kottiyoor

ആലുവ പെൺകുട്ടിയുടെ പീഡന കൊലപാതകം: പ്രതി അസ്ഫാക് ആലത്തിനെതിരെ കോടതി ഇന്ന് വിധി പറയും

Aswathi Kottiyoor

4 ബില്യണ്‍ പൌണ്ട് സ്വര്‍ണവുമായി 17 -ാം നൂറ്റാണ്ടില്‍ മുങ്ങിയ കപ്പല്‍ കണ്ടെത്താന്‍ ഒരു വര്‍ഷം നീളുന്ന അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox