വയനാടന്‍ ജൈവ മണ്ഡലത്തില്‍ അടുത്തിടെ കണ്ടെത്തിയ എപിതെമിസ് വയനാടന്‍സിസ് എന്ന തുമ്പിയെയാണ് ഇലക്ഷന്‍ പ്രചാരണത്തിന്റെ മാസ്‌ക്കോട്ടായി തെരഞ്ഞെടുത്തത്. ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായ സ്വീപ്പ് പൊതുജനങ്ങള്‍ക്കിടയില്‍ ഒട്ടേറെ വൈവിധ്യമാര്‍ന്ന ബോധവ്തകരണ പരിപാടികളാണ് നടത്തിയത്. പുതിയ വോട്ടര്‍മാര്‍ക്കിടയിലും ഉറപ്പാണ് എന്റെ വോട്ട് എന്ന പേരില്‍ വിപുലമായ പ്രചാരണം നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങള്‍ക്കുമിടയില്‍ വിവിധ മത്സരങ്ങളും നടത്തിയിരുന്നു.
എംബ്ലം രൂപ കല്‍പ്പന മത്സരത്തില്‍ സുല്‍ത്താന്‍ ബത്തേരി കുപ്പാടി തെക്കേപ്പഴും കാട്ടില്‍ അഖില്‍ ജോര്‍ജ്ജ് ഒന്നാം സ്ഥാനം നേടി. ഐഡിയത്തോണ്‍ മാതൃകാ പോളിങ്ങ് ബൂത്ത് മത്സരത്തില്‍ മേപ്പാടി കോട്ടനാട് കെ.സാനിയയും മുദ്രാവാക്യ രചനയില്‍ റിപ്പണ്‍ പുറത്തൂല്‍ക്കോടന്‍ സൈനുദ്ദീന്‍ എന്നിവര്‍ വിജയികളായി. സ്വീപ്, ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്, നെഹ്‌റു യുവക് കേന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ പൊതുജനങ്ങളില്‍ വോട്ടവകാശ വിനിയോഗ അവബോധ ക്യാമ്പെയിനുകള്‍ മുന്നേറുന്നത്. വരും ദിവസങ്ങളില്‍ സ്വീറ്റിയെന്ന മസ്‌ക്കോട്ടും പ്രചാരണത്തിന്റെ ഭാഗമാകും.