24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • വീട്ടില്‍ പ്രസവിച്ച് 30കാരി; രക്ഷകരായി കനിവ് ആംബുലന്‍സ് ജീവനക്കാര്‍
Uncategorized

വീട്ടില്‍ പ്രസവിച്ച് 30കാരി; രക്ഷകരായി കനിവ് ആംബുലന്‍സ് ജീവനക്കാര്‍

തിരുവനന്തപുരം: വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. നെടുമങ്ങാട് കുളപ്പട സ്വദേശിനിയായ 30കാരിയാണ് വീട്ടില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. വ്യാഴാഴ്ച രാവിലെ 6.45നാണ് സംഭവം.

പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍ വീട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ 108 ആംബുലന്‍സിന് കൈമാറി. വിവരം അറിഞ്ഞ് ആംബുലന്‍സ് ഡ്രൈവര്‍ സന്തോഷ് കുമാര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിനു. വി എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി.

ശേഷം വിനു അമ്മയും കുഞ്ഞുമായുള്ള ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് ഇരുവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Related posts

ചെങ്ങന്നൂരിൽ പ്രിസൈഡിങ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

Aswathi Kottiyoor

താജ്മഹലിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; യുവാവും സുരക്ഷാ ഉദ്യോ​ഗസ്ഥനും തമ്മിൽ കയ്യാങ്കളി, വീഡിയോ വൈറൽ

Aswathi Kottiyoor

ജനപ്രിയ ആപ്ലിക്കേഷനുകൾ നിശ്ചലമായത് വെറും രണ്ടു മണിക്കൂർ, മെറ്റയുടെ നഷ്ടം 800 കോടി രൂപ!

Aswathi Kottiyoor
WordPress Image Lightbox