മരുഭൂമിയിലെ ആടുകളോടൊപ്പമുള്ള മനുഷ്യന്‍റെ ആട് ജീവിതം വിവരിക്കുന്നതിനിടെ മരുഭൂമിയിലെ പാമ്പുകളെ കുറിച്ചും ബെന്യാമിന്‍ തന്‍റെ ‘ആടുജീവിതം’ എന്ന നോവലില്‍ വിവരിക്കുന്നു. ജീവന്‍റെ എല്ലാ പ്രതീക്ഷകളെയും ഇല്ലാതാക്കുന്ന അതിവിശാലമായ ചുട്ടുപൊള്ളുന്ന മരുഭൂമി. അവിടെ മണലുകള്‍ക്കുള്ളില്‍ മണലോ പാമ്പോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത കൊടീയ വിഷം ഉള്ളിലൊളിപ്പിച്ച മണല്‍ പാമ്പുകള്‍. അക്കൂട്ടത്തില്‍, (മൊറോക്കോ, മൗറിറ്റാനിയ, മാലി), കിഴക്ക് അൾജീരിയ, ടുണീഷ്യ, നൈജർ, ലിബിയ, ചാഡ് വഴി ഈജിപ്ത്, സുഡാൻ, എത്യോപ്യ, സൊമാലിയ) സിനായ് മുതൽ വടക്കൻ നെഗേവ് വരെ സഹാറൻ കൊമ്പൻ അണലികൾ കാണപ്പെടുന്നു. ഒപ്പം അറേബ്യൻ ഉപദ്വീപിൽ, യെമൻ, കുവൈറ്റ്, തെക്കുപടിഞ്ഞാറൻ സൗദി അറേബ്യ, ഖത്തറിലെ രാജ്യത്തിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ഇവയെ കാണാം. പൊതുവെ മണലിന്‍റെ നിറം തന്നെയായിരിക്കും ഇവയ്ക്കും. അതിനാല്‍ മരുഭൂമിയില്‍ വച്ച് ഇവയെ പെട്ടെന്ന് കണ്ടെത്തുകയും എളുപ്പമല്ല. അതേസമയം മണലില്‍ ഒളിച്ചിരിക്കാനും വിദഗ്ദരാണിവര്‍. മരുഭൂമിയിലെ കൊമ്പുള്ള അണലി എന്നും ഇവ അറിയപ്പെടുന്നു.