21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ; കുഞ്ഞിന് അടുത്തെത്തി സംഘം, പ്രാർത്ഥനയോടെ ലച്ച്യാൻ ​ഗ്രാമം
Uncategorized

രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ; കുഞ്ഞിന് അടുത്തെത്തി സംഘം, പ്രാർത്ഥനയോടെ ലച്ച്യാൻ ​ഗ്രാമം

ബെം​ഗളൂരു: കർണാടകയിലെ വിജയപുരയിൽ കുഴൽക്കിണറിൽ വീണ ഒന്നരവയസ്സുകാരന് വേണ്ടി പ്രാർഥനയോടെ നാട്. വിജയപുരയിലെ ലച്ച്യാൻ എന്ന ഗ്രാമത്തിലെ കൃഷിയിടത്തിൽ ഇന്നലെ വൈകിട്ടാണ് ഒന്നരവയസ്സുകാരനായ സാത്വിക് വീണത്. കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. കുഞ്ഞ് വീണ കുഴൽക്കിണറിന് സമാന്തരമായി ട്രഞ്ച് കുഴിച്ചാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. ഇൻഡി പൊലീസ് സൂപ്രണ്ടിന്‍റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

വീടിന് സമീപം കളിക്കാൻ പോയ കുട്ടി കുഴൽക്കിണറിൽ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി തലകറങ്ങി വീണതാണെന്നാണ് കരുതുന്നത്. കുട്ടിയുടെ കരച്ചിൽ കേട്ടവർ വീട്ടുകാരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുഴൽക്കിണറിന് സമാന്തരമായി 21 അടി താഴ്ചയുള്ള കുഴി നിർമ്മിച്ചാണ് അധികൃതർ കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഇന്ന് രാവിലെ കുഞ്ഞ് ശബ്ദങ്ങളോട് പ്രതികരിക്കാതിരുന്നതോടെ വലിയ ആശങ്കയുണ്ടായിരുന്നു. ഇപ്പോൾ ട്രഞ്ച് കുഴിച്ച് അത് വഴി രക്ഷാപ്രവർത്തകർ കുഞ്ഞിന്‍റെ അടുത്തെത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രക്ഷാ പ്രവർത്തനം അവസാനഘട്ടത്തിലാണ്. ഇപ്പോൾ രക്ഷാപ്രവർത്തകർക്ക് കുഞ്ഞിനെ കാണാമെന്നും കുഞ്ഞ് കരയുന്ന ഒച്ച കേൾക്കാമെന്നുമാണ് പുറത്തുവരുന്ന വിവരം. കുഞ്ഞ് അബോധാവസ്ഥയിലല്ല എന്നത് രക്ഷാപ്രവർത്തകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. പതുക്കെ ട്രഞ്ച് വഴി, കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

ഇന്നലെ രാത്രി മുതൽ കുഞ്ഞിന് നിരന്തരം ഓക്സിജൻ നൽകാൻ സജ്ജീകരണം ഒരുക്കിയിരുന്നു. കുഞ്ഞിന്‍റെ അമ്മ അടക്കമുള്ളവർ പുറത്ത് ആംബുലൻസിൽ കാത്തിരിക്കുകയാണ്. പുറത്തെത്തിച്ചാലുടൻ കുഞ്ഞിനെ അടിയന്തരവൈദ്യസഹായം നൽകി ആശുപത്രിയിലേക്ക് എത്തിക്കാൻ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും പൊലീസ് വ്യക്തമാക്കി.

Related posts

തെരുവില്‍ അവശനിലയില്‍ കണ്ട വയോധികനെ ആശുപത്രിയിലെത്തിച്ചു; ബന്ധുക്കളെ കണ്ടെത്തി കൈമാറുമെന്ന് സന്നദ്ധ പ്രവർത്തകർ

Aswathi Kottiyoor

വയനാട് ദുരന്തം; മരിച്ചവരുടെ ആശ്രിതര്‍ക്ക് ആശ്വാസധനം; ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്ന് 4 കോടി അനുവദിച്ചു

Aswathi Kottiyoor

പക്ഷിപ്പനി: 9691 പക്ഷികളെ ദയാവധം ചെയ്തു, 9680 മുട്ട, 10298.25 കിലോ കോഴിത്തീറ്റ, 57 ടൺ വളം എന്നിവ സംസ്കരിച്ചു

Aswathi Kottiyoor
WordPress Image Lightbox