വേണ്ട ചേരുവകൾ…
നാടന്‍ മാങ്ങ – നാലെണ്ണം മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍ ജീരകം – അര ടീസ്പൂണ്‍ മുളക് പൊടി – അര ടീസ്പൂണ്‍
പച്ചമുളക് – നാല് എണ്ണം
കറിവേപ്പില
തേങ്ങ ചിരകിയത് – 1 കപ്പ്
ചെറിയ ഉള്ളി – 4 എണ്ണം
തൈര് – 1 കപ്പ്
തയ്യാറാക്കുന്ന വിധം…
മാമ്പഴം മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില, പച്ചമുളക് എന്നിവയിട്ട് അല്‍പം വെള്ളമൊഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കണം. ശേഷം തേങ്ങ, ജീരകം, ചെറിയ ഉള്ളി, കറിവേപ്പില, മഞ്ഞള്‍പ്പൊടി എന്നിവ അരച്ച് ആ കൂട്ടി വേവാന്‍ വെച്ചിരിക്കുന്ന മാമ്പഴത്തിലേക്ക് ചേര്‍ക്കണം. എന്നിട്ട് നല്ലതുപോലെ കുറുകി വരുന്നത് വരെ ഇളക്കണം. ചെറിയ തീയില്‍ വേണം വെക്കുന്നതിന്. പിന്നെ നല്ലതുപോലെ ബീറ്റ് ചെയ്‌തെടുത്ത തൈര് കൂടി ഇതിലേക്ക് ചേര്‍ക്കണം. തൈര് ഒഴിച്ച ശേഷം ഇത് അധികം തിളപ്പിക്കാന്‍ പാടില്ല. ഒന്ന് ചൂടായാല്‍ മാത്രം മതി. പിന്നീട് തീ ഓഫ് ആക്കണം. ശേഷം അതിലേക്ക് അല്‍പം കടുകും കറിവേപ്പിലയും താളിച്ചെടുക്കാവുന്നതാണ്.