24.3 C
Iritty, IN
April 13, 2024
  • Home
  • Uncategorized
  • സൈനിക ക്വാട്ടേഴ്സിൽ നിന്ന് ദുർ​ഗന്ധം; പരാതി, പരിശോധനയിൽ ഞെട്ടിക്കുന്ന കാഴ്ച, ബാ​ഗുകളിൽ സ്ത്രീയുടെ മൃതദേഹം
Uncategorized

സൈനിക ക്വാട്ടേഴ്സിൽ നിന്ന് ദുർ​ഗന്ധം; പരാതി, പരിശോധനയിൽ ഞെട്ടിക്കുന്ന കാഴ്ച, ബാ​ഗുകളിൽ സ്ത്രീയുടെ മൃതദേഹം

കൊൽക്കത്ത: ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. കൊൽക്കത്തയിലെ വാട്‌ഗുംഗേ ഏരിയയിലെ ശാസ്ഥിതല റോഡിലെ സിഐഎസ്എഫ് ക്വാർട്ടേഴ്സിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്. മൂന്നു ബാ​ഗുകളിലായാണ് ശരീരാവശിഷ്ടങ്ങൾ ഉണ്ടായിരുന്നത്. ചൊവ്വാഴ്ചയാണ് സംഭവം.

ആൾത്താമസമില്ലാത്ത ക്വാട്ടേഴ്സിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് പ്രദേശത്തെ യുവാക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശരീര ഭാ​ഗങ്ങൾ കണ്ടെത്തുന്നത്. എന്നാൽ ശരീരത്തിൻ്റെ പല ഭാഗങ്ങളും ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്ത്രീക്ക് 30നും 35 വയസിനും ഇടയിൽ പ്രായമുണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. മൂന്ന് ബാ​ഗുകളിലായുള്ള മൃതദേഹത്തിൽ കൈകളും കാലുകളും വയറിൻ്റെ ഭാഗവും ‌കാണുന്നില്ല. ബാ​ഗിൽ നിന്ന് ഒരു ഇഷ്ടിക കണ്ടെടുത്തിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തി പുഴയിലോ കനാലിലോ എറിയാനുള്ള ശ്രമമായിരിക്കാമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ക്വാർ‍ട്ടേഴ്സിന്റെ പരിസരത്തെത്തിയ യുവാക്കളാണ് ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശം പരിശോധിച്ചു നോക്കിയത്. മൂന്ന് പോളിത്തീൻ ബാ​ഗ് കണ്ടെങ്കിലും തുറന്നു നോക്കിയപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. പൊലീസ് നായയെ സ്ഥലത്തെത്തിച്ച് പരിശോധിക്കുകയാണ്. ഈ പ്രദേശം അധികം ആൾസഞ്ചാരമില്ലാത്തതാണെന്നും അതിനാലാവാം പ്രതികൾ ഈ പ്രദേശം തിരഞ്ഞെടുത്തതെന്നും പൊലീസ് പറയുന്നു

Related posts

‘ദിനോസറുകൾക്ക്‌ വംശനാശം വന്നതല്ല, മറ്റൊരു ഗ്രഹത്തിലുണ്ട്’;ആര്യയുടെ ലാപ്ടോപ്പിൽ വിചിത്ര വിശ്വാസ രേഖകൾ

Aswathi Kottiyoor

പൊലീസില്‍ കൗണ്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂളിലെ പ്രീ സ്കൂൾ പഠനം ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox