24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • ഇരിട്ടിയിൽ ഇഫ്താർ സംഗമം നടന്നു
Uncategorized

ഇരിട്ടിയിൽ ഇഫ്താർ സംഗമം നടന്നു

ഇരിട്ടി :നന്മ പൂത്തുലയുന്ന മനോഹര വേളയാണ് ഇഫ്താർ. വിശപ്പ് അകറ്റുന്നതിലും ഭക്ഷണം പങ്കുവെക്കപ്പെടുന്നതിലും ഇഫ്താറുകൾ സൃഷ്ടിക്കുന്ന സാമൂഹിക മാനം മാതൃകാപരമാണെന്ന് ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി ശ്രീലത. മനുഷ്യ സാഹോദര്യത്തിന്റെ ഇത്തരം കൂട്ടായ്മകൾ സന്തോഷം നൽകുന്നതോടൊപ്പം നന്മയിലേക്കുള്ള വലിയ പ്രതീക്ഷ കൂടിയാണെന്നും അവർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിതാ വിഭാഗം ഇരിട്ടി ഏരിയാ കമ്മിറ്റി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഏരിയ കൺവീനർ സിസി ഫാത്തിമ അധ്യക്ഷതവഹിച്ച പരിപാടിയിൽ കണ്ണൂർ ജില്ലാ സമിതി അംഗം കെ എൻ സുലേഖ ടീച്ചർ റമദാൻ സന്ദേശം നൽകി. ഇരിട്ടി നഗരസഭ കൗൺസിലർ എൻ. കെ ഇന്ദു, അഡ്വക്കേറ്റ് മാർഗരറ്റ്, പഞ്ചഗുസ്തി വെള്ളിമെഡൽ ജേതാവ് ത്രേസ്യാമ്മ, വുമൺ ജസ്റ്റിസ് ജില്ലാ വൈസ് പ്രസിഡണ്ട് സാബിറ ടീച്ചർ, എഴുത്തുകാരായ സീനത്ത് മുനീർ, കെ മണി, റോജ ടീച്ചർ, സ്വപ്ന ടീച്ചർ, റോഷ്‌നി ടീച്ചർ,ബിന്ദു, പ്രമിള, എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഷമീന ഇഖ്ബാൽ സ്വാഗതം പറഞ്ഞു.ആയിഷ പിപി പ്രാർത്ഥനാ ഗീതം ആലപിച്ചു.

Related posts

എന്റെ പിതാവിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ മാത്രമേ ഞാൻ ശ്രമിച്ചിട്ടുള്ളൂ’: ചാണ്ടി ഉമ്മൻ

Aswathi Kottiyoor

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ: മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു.

Aswathi Kottiyoor

ആലപ്പുഴയില്‍7 -ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവം; 3 അധ്യാപകർക്ക് സസ്പെൻഷൻ

Aswathi Kottiyoor
WordPress Image Lightbox