ഇരിട്ടി :നന്മ പൂത്തുലയുന്ന മനോഹര വേളയാണ് ഇഫ്താർ. വിശപ്പ് അകറ്റുന്നതിലും ഭക്ഷണം പങ്കുവെക്കപ്പെടുന്നതിലും ഇഫ്താറുകൾ സൃഷ്ടിക്കുന്ന സാമൂഹിക മാനം മാതൃകാപരമാണെന്ന് ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി ശ്രീലത. മനുഷ്യ സാഹോദര്യത്തിന്റെ ഇത്തരം കൂട്ടായ്മകൾ സന്തോഷം നൽകുന്നതോടൊപ്പം നന്മയിലേക്കുള്ള വലിയ പ്രതീക്ഷ കൂടിയാണെന്നും അവർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിതാ വിഭാഗം ഇരിട്ടി ഏരിയാ കമ്മിറ്റി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഏരിയ കൺവീനർ സിസി ഫാത്തിമ അധ്യക്ഷതവഹിച്ച പരിപാടിയിൽ കണ്ണൂർ ജില്ലാ സമിതി അംഗം കെ എൻ സുലേഖ ടീച്ചർ റമദാൻ സന്ദേശം നൽകി. ഇരിട്ടി നഗരസഭ കൗൺസിലർ എൻ. കെ ഇന്ദു, അഡ്വക്കേറ്റ് മാർഗരറ്റ്, പഞ്ചഗുസ്തി വെള്ളിമെഡൽ ജേതാവ് ത്രേസ്യാമ്മ, വുമൺ ജസ്റ്റിസ് ജില്ലാ വൈസ് പ്രസിഡണ്ട് സാബിറ ടീച്ചർ, എഴുത്തുകാരായ സീനത്ത് മുനീർ, കെ മണി, റോജ ടീച്ചർ, സ്വപ്ന ടീച്ചർ, റോഷ്‌നി ടീച്ചർ,ബിന്ദു, പ്രമിള, എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഷമീന ഇഖ്ബാൽ സ്വാഗതം പറഞ്ഞു.ആയിഷ പിപി പ്രാർത്ഥനാ ഗീതം ആലപിച്ചു.