23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ഷാപ്പുകളില്‍ റെയ്ഡ്; കുട്ടനാട്ടില്‍ ലൈസൻസില്ലാതെ കള്ള് വില്‍പന നടത്തിയ മാനേജര്‍ അറസ്റ്റിൽ
Uncategorized

ഷാപ്പുകളില്‍ റെയ്ഡ്; കുട്ടനാട്ടില്‍ ലൈസൻസില്ലാതെ കള്ള് വില്‍പന നടത്തിയ മാനേജര്‍ അറസ്റ്റിൽ

ആലപ്പുഴ: കള്ള് ഷാപ്പുകളില്‍ നടന്ന വിജിലൻസ് റെയ്ഡിന്‍റെ ഭാഗമായി കുട്ടനാട്ടില്‍ ഒരു ഷാപ്പ് മാനേജര്‍ അറസ്റ്റില്‍. പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ് മാനേജർ ബിനേഷിനെയാണ് അറസ്റ്റ് ചെയ്തത്. ലൈസൻസില്ലാതെയാണ് ഇയാള്‍ കള്ള് വില്‍പന നടത്തിയിരുന്നത്. ഇന്നലെ രാത്രിയാണ് ബിനേഷിനെ അറസ്റ്റ് ചെയ്തത്.

റെയ്ഡില്‍ ആറ് ഷാപ്പുകളില്‍ അളവില്‍ കൂടുതല്‍ കള്ള് കണ്ടെത്തി. ചേർത്തല വയലാറിലെ പാഞ്ചാലി ഷാപ്പ്, കുട്ടനാട് പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ്, മാവേലിക്കര മൺകുടം ഷാപ്പ്, കായംകുളം നടക്കാവിലുള്ള മേനാംപള്ളി ഷാപ്പ്, ചെങ്ങന്നൂർ കിളിയന്തറ കള്ളുഷാപ്പ് എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

അളവിൽ കൂടുതൽ കള്ള് സംഭരണം കണ്ടെത്തിയ ഷാപ്പുകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എക്സൈസ് കേസെടുത്തിട്ടുണ്ട്. അളവില്‍ കൂടുതല്‍ കള്ള് ഷാപ്പുകളില്‍ സംഭരിക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ് നടന്നത്. ഇതിനിടെയാണ് ലൈസൻസില്ലാതെ ഷാപ്പ് പ്രവര്‍ത്തിക്കുന്നത് പിടികൂടിയത്.

Related posts

ട്രെയിനിൽ വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം; വിമുക്തഭടൻ അറസ്റ്റിൽ

Aswathi Kottiyoor

കേരളാ ബ്ലാസ്റ്റേഴ്‌സിന് ആവേശ ജയം; എഫ്‌സി ഗോവയെ തോൽപ്പിച്ചത് രണ്ടിനെതിരെ നാല് ഗോളിന്‌

Aswathi Kottiyoor

കേരള പൊലീസിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്‌തു

Aswathi Kottiyoor
WordPress Image Lightbox