23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • മലയാളത്തില്‍ വീണ്ടും താരവിവാഹം; ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരാകുന്നു
Uncategorized

മലയാളത്തില്‍ വീണ്ടും താരവിവാഹം; ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരാകുന്നു

മലയാള സിനിമ ലോകത്ത് വീണ്ടും താര വിവാഹം. നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരാകുന്നത്. ഏപ്രില്‍ 24നാണ് വിവാഹം. വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. ഇരുവരുടെയും പ്രണയവിവാഹമാണെന്നാണ് സൂചന. ഇരുവരുടെയും വിവാഹ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. മനോഹരം അടക്കം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘മലർവാടി ആർട്സ് ക്ലബ്‘ എന്ന ചിത്രത്തിലൂടെ അഭിനയരം​ഗത്തെത്തിയ ദീപക് പറമ്പോൽ വന്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്സില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. റിലീസിനൊരുങ്ങുന്ന വിനീത് ചിത്രം ‘വർഷങ്ങൾക്ക് ശേഷ’ത്തിലും ദീപക് അഭിനയിക്കുന്നുണ്ട്. ‘തട്ടത്തിൻ മറയത്ത്‘, ‘കുഞ്ഞിരാമായണം‘, ‘കണ്ണൂർ സ്ക്വാഡ്‘ അടക്കം നിരവധി ചിത്രങ്ങളില്‍ ദീപക് ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Related posts

തൃശൂർ മെഡിക്കൽ കോളജിന് അനുവദിച്ച ഫണ്ടിൽ അഴിമതി; 2 കോടി രൂപ ചെലവാക്കേണ്ട സ്ഥാനത്ത് 8 കോടി കൊള്ളയടിച്ചെന്ന് അനിൽ അക്കര

Aswathi Kottiyoor

‘വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണം,ഇല്ലെങ്കിൽ ഡിജിപിയുടെ വീടിനു മുന്നിൽ സമരം ചെയ്യും’

Aswathi Kottiyoor

‘തെളിവെടുപ്പിന് എത്തിച്ചപ്പോൾ ബ്രിജ് ഭൂഷണെ കണ്ട് ഭയന്നു’; പരാതിക്കാരി

Aswathi Kottiyoor
WordPress Image Lightbox