21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ‘കള്ളക്കടൽ’ പ്രതിഭാസം, നാളെ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രത നിർദ്ദേശം
Uncategorized

‘കള്ളക്കടൽ’ പ്രതിഭാസം, നാളെ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: ‘കള്ളക്കടൽ’ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് നാളെ (02-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ വേഗത സെക്കൻഡിൽ 05 സെന്‍റീ മീറ്ററിനും 20 സെന്‍റീ മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തെക്കൻ തമിഴ്‌നാട് തീരത്ത് നാളെ (02-04-2024) രാത്രി 11.30 വരെ 0.9 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 05 സെന്‍റീ മീറ്ററിനും 30 സെന്‍റീ മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വടക്കൻ തമിഴ്‌നാട് തീരത്ത് നാളെ (02-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 10 സെന്‍റീ മീറ്ററിനും 80 സെന്‍റീ മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Related posts

കാറിടിച്ച് റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു

Aswathi Kottiyoor

സംസ്കൃത പണ്ഡിതന്‍ ജഗദ്ഗുരു രാമഭദ്രാചാര്യയ്ക്കും പ്രശസ്ത ഉറുദു കവി ഗുല്‍സാറിനും ജ്ഞാനപീഠം

Aswathi Kottiyoor

‘മോദിയുടെ പ്രസംഗവും പിണറായിയുടെ പ്രവർത്തിയും ഒരുപോലെ’; കെ.മുരളീധരൻ

Aswathi Kottiyoor
WordPress Image Lightbox