• Home
  • Uncategorized
  • കാറിടിച്ച് റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു
Uncategorized

കാറിടിച്ച് റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു

 തിരുവനന്തപുരം വെഞ്ഞാറമൂ ട് ആലന്തറയില്‍ കാറിടിച്ച് റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു. നാഗര്‍കോവില്‍ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് മരിച്ചത്.

കടയില്‍ നിന്ന് ചായ കുടിച്ച ശേഷം വാഹനത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വെഞ്ഞാറമ്മൂട് ഭാഗത്തുനിന്ന് വന്ന കാറിടിച്ച് കൃഷ്ണകുമാര്‍ റോഡില്‍ വീഴുകയായിരുന്നു.ഈ സമയം കാരേറ്റ് ഭാഗത്ത് നിന്ന് വെഞ്ഞാറമ്മൂടിലേക്ക് വരികയായിരുന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
വെളുപ്പിനെ അഞ്ചോടെയാണ് അപകടം.കെട്ടിട നിര്‍മ്മാണത്തൊഴിലാളിയാണ് മരിച്ച കൃഷ്ണകുമാര്‍.

Related posts

കോർണർ പി.റ്റി.എ യും പഠനോത്സവവും സംഘടിപ്പിച്ചു.

Aswathi Kottiyoor

നക്സൽ ബാരി പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഭാസുരേന്ദ്ര ബാബു; ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം എക്കാലവും ഉറച്ചു നിന്ന മാധ്യമപ്രവർത്തകൻ

Aswathi Kottiyoor

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ നവ കേരള സദസിൽ സിപിഎം നേതാവിന്റെ പരാതി അതേ പഞ്ചായത്തിൽ തീര്‍പ്പാക്കി

Aswathi Kottiyoor
WordPress Image Lightbox