22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മുഴുവന്‍ വിവിപാറ്റും പരിശോധിക്കണമെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി; തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ച് സുപ്രിംകോടതി
Uncategorized

മുഴുവന്‍ വിവിപാറ്റും പരിശോധിക്കണമെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി; തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ച് സുപ്രിംകോടതി

വി വി പാറ്റ് എണ്ണണമെന്ന ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതിയുടെ നോട്ടീസ്. സാമൂഹ്യ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ അഗര്‍വാളിന്റെ ഹര്‍ജിയിലാണ് നോട്ടീസ്.ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ഘട്ടത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ എണ്ണുന്നതിനൊപ്പം തന്നെ മുഴുവന്‍ വിവി പാറ്റ് രസീതുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് നല്‍കിയിരിക്കുന്നത്.നിലവില്‍ വിവിപാറ്റുകള്‍ മുഴുവനായി എണ്ണുന്ന പതിവില്ല. മുന്‍പ് സമാനമായ ആവശ്യം ഉന്നയിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയുടെ കൂടി പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ നടപടി. വിവിപാറ്റ് ഒന്നിനുപുറകേ ഒന്നായിട്ട് എണ്ണാതെ ഓരോ അസംബ്ലി മണ്ഡലത്തിലും ഒരേസമയം പരിശോധന നടത്തുകയും കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്താല്‍ 56 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായ വിവിപാറ്റ് വെരിഫിക്കേഷന്‍ നടത്താമെന്നും ഹര്‍ജിക്കാരന്‍ നിര്‍ദേശിക്കുന്നു.

Related posts

പുതിയ വീട്ടില്‍ അന്തിയുറങ്ങുകയെന്ന സ്വപ്നം ബാക്കി, നിര്‍മാണം പൂര്‍ത്തിയാകും മുമ്പെ ഗോപാലകൃഷ്ണന്‍ യാത്രയായി

Aswathi Kottiyoor

കിണറിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച് കിണറിൽ കുടുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ 5 പേർ

Aswathi Kottiyoor

പകർച്ചവ്യാധി പിടിയിൽ കൊല്ലം; രണ്ടാഴ്ചയ്ക്കിടെ ചികിത്സ തേടിയത് 6,200 പേർ

Aswathi Kottiyoor
WordPress Image Lightbox