23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വാഹനാപകടത്തിൽ മകൻ കിടപ്പിലായി; ദുരിതക്കയത്തിൽ നിന്ന് കരകയറാൻ കാരുണ്യം തേടി ഒരമ്മ
Uncategorized

വാഹനാപകടത്തിൽ മകൻ കിടപ്പിലായി; ദുരിതക്കയത്തിൽ നിന്ന് കരകയറാൻ കാരുണ്യം തേടി ഒരമ്മ

കൊച്ചി: വാഹനാപകടത്തില്‍ തലയ്ക്കും നട്ടെല്ലിനും ഗുരുതമായി പരിക്കേറ്റ് ചികിത്സ തുടരുന്ന മകനുവേണ്ടി സുമനസുകളുടെ സഹായം തേടിയൊരമ്മ. കരുനാഗപ്പള്ളി സ്വദേശി പ്രസന്നയാണ് മകന്‍ വിഷ്ണുവിന്‍റെ ചികിത്സ പൂര്‍ത്തിയാക്കാനാകാതെ കഷ്ടപ്പെടുന്നത്. ഒന്നരമാസം മുന്‍പ് വിഷ്ണവിന്‍റെ അച്ഛനും മരിച്ചതോടെ ദുരിതം ഇരട്ടിയായി.

കരുനാഗപ്പള്ളിക്കടുത്ത് കരിയില കുളങ്ങര സ്വദേശിയാണ് 33 വയസുള്ള ഇത് വിഷ്ണു നന്ദജന്‍. 3 വര്‍ഷം മുന്‍പ് കോവിഡ് കാലത്തുണ്ടായൊരു വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലാവുകയായിരുന്നു. അമ്മ പ്രസന്നയാണ് വിഷ്ണുവിന്‍റെ ഏക ആശ്രയം. അച്ഛന്‍ ഒന്നരമാസം മുന്‍പ് മരിച്ചു.
അപകടത്തില്‍ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ വിഷ്ണു രണ്ട് വര്‍ഷത്തോളം ഒരേ കിടപ്പായിരുന്നു. ഇടയ്ക്ക് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ധനസഹായമെത്തി. ചികിത്സ തുടര്‍ന്നു. എന്നാൽ ഇന്ന് ഇതാണ് വിഷ്ണുവിന്‍റെ അവസ്ഥ. പൂർണ്ണമായും ചികിത്സ ലഭ്യമായിട്ടില്ല.

പൂര്‍ണമായും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വിഷ്ണുവിന് ഇനിയും ചികിത്സ വേണം. അതിനായി തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ തുടരുകയാണ് ഈ യുവാവ്. അമ്മയുടെ ആരോഗ്യാവസ്ഥയും മോശമാണ്. നാട്ടുകാരും കൂട്ടുകാരുമെല്ലാം വിഷ്ണുവിനെ സാധിക്കും വിധം സഹായിച്ചു. എന്നാൽ വീണ്ടും സുമനസുകളുടെ സഹായം തേടുകയാണ് ഈ അമ്മയും മകനും‌.

ബാങ്ക് വിവരങ്ങൾ

VISHNU
A/c 626601522884
IFSC: ICIC0006348
ICICI BANK
Karunagappally Branch
Google Pay: 9809948613

Related posts

കടുവയുടെ മരണകാരണം മുള്ളൻ പന്നിയുടെ മുള്ളുകൾ ആന്തരിക അവയവത്തിൽ തറച്ചത് എന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

Aswathi Kottiyoor

കാലവർഷം ശക്തമാകാൻ ഒരാഴ്ച കഴിയും

Aswathi Kottiyoor

റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ചു; വൈറലാവുന്നതിനിടെ യുവാവ് അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ

Aswathi Kottiyoor
WordPress Image Lightbox